ഏഷ്യാ കപ്പ്; ഹോങ് കോങ്ങിനെതിരെ ബംഗ്ലാദേശിന് 144 റണ്‍സ് വിജയലക്ഷ്യം

42 റണ്‍സെടുത്ത നിസാക്കത്ത് ഖാനാണ് ഹോങ് കോങ്ങിന്റെ ടോപ് സ്‌കോറര്‍

ഏഷ്യാ കപ്പ്; ഹോങ് കോങ്ങിനെതിരെ ബംഗ്ലാദേശിന് 144 റണ്‍സ് വിജയലക്ഷ്യം
dot image

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന് മുന്നില്‍ 144 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഹോങ് കോങ്. ആദ്യം ബാറ്റുചെയ്ത ഹോങ് കോങ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട ഹോങ് കോങ് ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 40 പന്തില്‍ 42 റണ്‍സെടുത്ത നിസാക്കത്ത് ഖാനാണ് ഹോങ് കോങ്ങിന്റെ ടോപ് സ്‌കോറര്‍. 34 പന്തില്‍ 30 റണ്‍സെടുത്ത സീഷാന്‍ അലി, 19 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ യാസിം മുര്‍ത്താസ എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

12 പന്തില്‍ 14 റണ്‍സെടുത്ത ബാബര്‍ ഹയാത്ത് മാത്രമാണ് പിന്നീട് ഹോങ് കോങ് നിരയില്‍ രണ്ടക്കം കടന്നത്. ബംഗ്ലാദേശിന് വേണ്ടി ടസ്‌കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ സാക്കിബ്, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights:Asia Cup 2025: Hong Kong set a 144-run target for Bangladesh

dot image
To advertise here,contact us
dot image