പ്രവാസി പുനരധിവാസത്തിന്റെ പേരിൽ തട്ടിപ്പ്; ഗ്ലോബല്‍ കേരള പ്രവാസി വെൽഫെയർ അസോസിയേഷനെതിരെ കൂടുതൽ പരാതികൾ

ലാഭത്തിലുള്ള സ്ഥാപനം നഷ്ടത്തിലാണെന്ന് ചൂട്ടികാട്ടി നിക്ഷേപകരെ പറ്റിക്കുകയാണെന്ന് ഒരു കൂട്ടം നിക്ഷേപകര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു

പ്രവാസി പുനരധിവാസത്തിന്റെ പേരിൽ തട്ടിപ്പ്;  ഗ്ലോബല്‍ കേരള പ്രവാസി വെൽഫെയർ അസോസിയേഷനെതിരെ കൂടുതൽ പരാതികൾ
dot image

പ്രവാസി പുനരധിവാസത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം നേരിടുന്ന ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്. അസോസിഷന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉള്‍പ്പെടെയുള്ളവരാണ് സംഘടനയുടെ സെക്രട്ടറി നിസാമുദിനെതിരെ ഗുരുതര ആരപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കമ്പനി നഷ്ടമാണെന്ന് പറഞ്ഞ് പ്രവാസികളെ ഇപ്പോഴും കബളിപ്പിക്കുന്നതായി ഇവര്‍ ആരോപിക്കുന്നു.

ഗ്ലോബല്‍ കേരള പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന സംഘടന രൂപീകരിച്ച് 2017 മുതല്‍ പ്രവാസികളില്‍ നിന്നും പണപ്പിരിവ് നടത്തിയെന്നാണ് സംഘടനയുടെ സെക്രട്ടറിയും കേരള റസ്ലിംഗ് അസേസിയേഷന്‍ ഭാരവാഹിയുമായ നിസാമുദീന്‍ മൂരിയകത്തിന് എതിരായ ആരോപണം. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ സുരക്ഷിതമായ ഭാവിയും പുനരധിവാസവുമായിരുന്നു വാഗ്ദാനം. മൂന്ന് കോടി രൂപയാണ് പ്രവാസികളില്‍ നിന്ന് പിരിച്ചത്. എന്നാല്‍ ഇതില്‍ 40 ലക്ഷം രൂപ മാത്രം മുടക്കി നിസാമുദീന്‍ കണ്ണൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ നിഫ്‌കോ എന്ന പേരില്‍ ഭക്ഷ്യ സ്ഥാപനം തുടങ്ങി.

ലാഭത്തിലുള്ള സ്ഥാപനം നഷ്ടത്തിലാണെന്ന് ചൂട്ടികാട്ടി നിക്ഷേപകരെ പറ്റിക്കുകയാണെന്ന് ഒരു കൂട്ടം നിക്ഷേപകര്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ കമ്പനിയുടെ ഡയറക്ടര്‍ തന്നെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കമ്പനി നഷ്ടത്തിലാണെന്ന് പറഞ്ഞ സെക്രട്ടറിക്ക് പിന്നീട് അത് മാറ്റിപറയേണ്ടി വന്നെന്നും പ്രവാസികളെ കബളിപ്പിക്കാന്‍ വ്യാജകണക്കുകളാണ് നിരത്തുന്നതെന്നും നിഫ്‌കോ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് ഇപ്പോഴും തുടരുന്ന സക്കിരിയ കമ്പില്‍ പറയുന്നു.

കൊച്ചിയിലുള്‍പ്പെടെ കമ്പനിയുടെ ശാഖ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഇപ്പോഴും തട്ടിപ്പ് തുടരുന്നതായി പ്രവാസി സംഘടനയായ ഗ്ലോബല്‍ പ്രവാസി യൂണിയന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ അഡ്വ. ഫരീദ് ആരോപിക്കുന്നു. നിക്ഷേപകരില്‍ നിന്ന് വാങ്ങിയ തുക രേഖകളില്‍ കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നാണ് തട്ടിപ്പിന് ഇരയായ പ്രവാസി വ്യവസായി അബ്ദുള്‍ കരീമിന്റെ ആരോപണം. നിക്ഷേപ തട്ടിപ്പിന് എതിരെ കേരളത്തില്‍ നിയമ നടപടിയും ഇതിനകം ആരംഭിച്ചിട്ടുണ്ട്. കമ്പനി നഷ്ടത്തിലാണെന്ന് വരുത്തി തീര്‍ക്കാന്‍ പലവിധത്തിലുള്ള തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയതായാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

Content Highlights: More complaints on Global Kerala Pravasi Welfare Association on expatriate finance fraud

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us