'പോയി വിജയിച്ചുവരൂ, പുറത്തുനടക്കുന്നതൊന്നും കാര്യമാക്കേണ്ട'; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് മുൻ താരം

ബൈലാറ്ററൽ പരമ്പരയിൽ ഇന്ത്യ പാകിസ്ഥാനുമായ സഹകരിക്കില്ലെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ ഉൾപ്പെടുന്ന ടൂർണമെന്റുകളിൽ ഇന്ത്യക്ക് കളിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.

'പോയി വിജയിച്ചുവരൂ, പുറത്തുനടക്കുന്നതൊന്നും കാര്യമാക്കേണ്ട'; ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് മുൻ താരം
dot image

ഏഷ്യാ കപ്പിൽ ഇന്ത്യാ-പാകിസ്ഥാൻ മത്സരത്തിനുള്ള അരങ്ങ് ഒരുങ്ങുകയാണ്. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ആവേശം വാനോളമാണ്. സെപ്റ്റംബർ 24നാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം. പഹൽഗാം ആക്രമത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇരുവരും ഏറ്റുമുട്ടുന്നതിനാൽ ഒരുപാട് പേർ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. മത്സരത്തിൽ നിന്നും പിൻമാറണമെന്ന് ആരാധകർ വാദിച്ചു. മത്സരം റദ്ധ് ചെയ്യണമെന്ന ആവശ്യത്തിൽ കോടതിയിൽ ഹർജി വരെ പോയിരുന്നു.

ബൈലാറ്ററൽ പരമ്പരയിൽ ഇന്ത്യ പാകിസ്ഥാനുമായ സഹകരിക്കില്ലെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ ഉൾപ്പെടുന്ന ടൂർണമെന്റുകളിൽ ഇന്ത്യക്ക് കളിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.

ഇപ്പോഴിതാ പുറത്തുള്ള കാര്യങ്ങളൊന്നും കാര്യമാക്കേണ്ടെന്നും പോയി വിജയിച്ച് വരാനും പറയുകയാണ് മുൻ ഇന്ത്യൻ നായകനായ കപിൽ ദേവ്. കളിക്കുന്നവരുടെ ശ്രദ്ധ കളിയിൽ മാത്രമായിരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

' പോയി കളിച്ച് വിജയിച്ചു വരൂ, കളിക്കുന്നവരുടെ ശ്രദ്ധ കളിയിൽ മാത്രമായിരിക്കണം ബാക്കിയൊന്നിലും വേണ്ട. മറ്റൊന്നും പറയേണ്ട കാര്യമില്ല. സര്ഡക്കാരിന്റെ ജോലി അവർ ചെയ്‌തോളും കളിക്കാർ കളിക്കാരുടെ ജോലി ചെയ്താൽ മതി,' കപിൽ ദേവ് പറഞ്ഞു.

2012-13ലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ബൈലാറ്ററൽ പരമ്പര കളിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങൾ മൂലമാണ് ഇരു ടീമുകളും തമ്മിൽ മത്സരങ്ങൾ കളിക്കാത്തത്.

Content Highlights- Kapil Dev Advices Before India vs Pakistan Match

dot image
To advertise here,contact us
dot image