മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിച്ച് കൊല്ലാന്‍ ശ്രമം

മണല്‍ കടത്ത് സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി

മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിച്ച് കൊല്ലാന്‍ ശ്രമം
dot image

മലപ്പുറം: മലപ്പുറത്ത് പൊലീസുകാരെ ലോറി ഇടിച്ച് കൊല്ലാന്‍ ശ്രമം. മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരെ ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. തിരൂര്‍ മംഗലത്താണ് സംഭവം. ജൂനിയര്‍ എസ് ഐയെയും സിവില്‍ പൊലീസ് ഓഫീസറെയുമാണ് ലോറി ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. മണല്‍ കടത്ത് സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Content Highlights: Attempt to kill police officers while trying to arrest sand smugglers in Malappuram

dot image
To advertise here,contact us
dot image