
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ-പാക് മത്സരങ്ങൾ. മത്സരത്തിന് മുന്നെയുള്ള ഹൈപ്പും ഗ്രൗണ്ടിലെ ആവേശവുമെല്ലാം കൂടി മത്സരം ഒരു ആഘോഷമാക്കി ക്രിക്കറ്റ് ആരാധകർ മാറ്റാറുണ്ട്. ഇത്തവണ ഏഷ്യാ കപ്പിന് ഇന്ത്യ-പാകിസ്ഥാനെ നേരിടാൻ ഒരുങ്ങുമ്പോൾ ഇരു ടീമുകൾക്കും ഉപദേശം നൽകുകയാണ് മുൻ പാകിസ്ഥാൻ താരം ക്മ്രാൻ അക്മൽ.
ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളുടെ ഭംഗി അതിന്റെ ആഗ്രസീവാണെന്നും എന്നാൽ ഇത് ഒരു ജെന്റിൽമാൻമാരുടെ മത്സരമാണെന്ന് മറക്കരുതെന്നും അക്മൽ ഇരു ടീമുകളെയും ഓർമിപ്പിക്കുന്നു.
'ഇന്ത്യ-പാക് മത്സരങ്ങളുടെ ഭംഗി അതിലുണ്ടാകുന്ന അഗ്രഷനാണ്. എന്നാൽ അതിനെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യം. ഇത് ഒരു മാന്യൻമാരുടെ കഥയാണെന്ന കാര്യം ഓർക്കുന്നത് നല്ലതായിരിക്കും. അത് മനസിൽ വെച്ചാൽ ഞായറാഴ്ച്ചത്തെ കളി പ്രശ്‌നങ്ങളൊന്നുമില്ലാതെ നടക്കും,' കമ്രാൻ പറഞ്ഞു.
2010 ഏഷ്യാ കപ്പിൽ ഇന്നത്തെ ഇന്ത്യൻ കോച്ചായ ഗൗതം ഗംഭീറുമായി അക്മൽ വഴക്കിൽ ഏർപ്പെട്ടതിനെ കുറിച്ചും അക്മൽ പറഞ്ഞു. 'അത് ഒരു മിസ് തെറ്റിധാരണയായിരുന്നു. ഗൗതം വളരെ നല്ല മനുഷ്യനാണ്. കെനിയയിൽ ഞങ്ങൾ ഒരു എ ടീം ടൂർണമെന്റിനായി പോയിരുന്നു അവിടെ വെച്ച് നല്ല സുഹൃത്തുക്കളായി. അന്നത്തെ ആ ഏഷ്യാ കപ്പ് മത്സരത്തിൽ ഗംഭീർ ഒരു ഷോട്ട് മിസ്സാക്കിയപ്പോൾ ഞാൻ ഔട്ടിനായി വാദിച്ചു. പന്ത് മിസ് ആയതിനെ കുറിച്ച് അദ്ദേഹം സ്വയം എന്തോ പിറുപിറുത്തു. ഞാൻ അത് എന്നെ കുറിച്ചാണെന്ന് കരുതി, ്അങ്ങനെയാണ് തെറ്റിധാരണ ഉണ്ടായത്,' അക്മൽ കൂട്ടിച്ചേർത്തു.
പഹൽഗ്രാം ആക്രമത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയും പാകിസ്ഥാനും ആദ്യമായി ഏറ്റുമുട്ടുന്ന മത്സരമാണ് ഇത്. മത്സരം നടത്തരുതെന്ന് ഒരുപാട് ഇന്ത്യൻ ആരാധകർ പരാതി നൽകിയിരുന്നു. എന്നാൽ മൾട്ടി നാഷണൽ ടീമുകളുള്ള ടൂർണമെന്റിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് കളിക്കാമെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.
Content Highlights- Kamran Akmal talks About the Fight with Gautam Gambhir