കാതുകുത്തി നിറയെ കമ്മലിടുന്ന ട്രെന്‍ഡിന് പിറകെയാണോ? പണി കോളിഫ്ളവര്‍ ഇയറിന്‍റെ രൂപത്തില്‍ കിട്ടും

കാര്‍ട്ടിലേജില്‍ കാതുകുത്തുന്നതാണ് ജെന്‍ സീക്കാര്‍ക്കിടയില്‍ ട്രെന്‍ഡും.

കാതുകുത്തി നിറയെ കമ്മലിടുന്ന ട്രെന്‍ഡിന് പിറകെയാണോ? പണി കോളിഫ്ളവര്‍ ഇയറിന്‍റെ രൂപത്തില്‍ കിട്ടും
dot image

കാതു നിറയെ കുത്തി ചെറിയ ചെറിയ ഡയമണ്ട് കമ്മലുകളിടുന്നത് വലിയ ട്രെന്‍ഡാണ്. എന്നാല്‍ ഇത്തരത്തില്‍ കാതുകുത്തുന്നത് അത്ര സുരക്ഷിതമല്ലെന്ന് പറയുകയാണ് ഡോക്ടര്‍മാര്‍. ചെവിയിലെ ഇയര്‍ലോബ് എന്നറിയപ്പെടുന്ന ഭാഗത്താണ് സാധാരണയായി കമ്മലിടാറുള്ളത്. അത് സുരക്ഷിതവുമാണ്. എന്നാല്‍ കാര്‍ട്ടിലേജ് (തരുണാസ്ഥി)ഭാഗത്ത് കാതുകുത്തി കമ്മലിടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോഴാണെങ്കില്‍ കാര്‍ട്ടിലേജില്‍ കാതുകുത്തുന്നതാണ് ജെന്‍ സീക്കാര്‍ക്കിടയില്‍ ട്രെന്‍ഡും.

കാര്‍ട്ടിലേജില്‍ കുത്തുന്നതുകൊണ്ടുള്ള അപകടം

കാര്‍ട്ടിലേജ് ഇയര്‍ലോബുകളെ അപേക്ഷിച്ച് കനമേറിയ ഭാഗമാണ്.തന്നെയുമല്ല നിരവധി ചെറുരക്തക്കുഴലുകള്‍ അടങ്ങിയ ഭാഗം കൂടിയാണ് ഇത്. അതിനാല്‍ തന്നെ അവിടെ കാതുകുത്തുന്നത് വേദനാജനകമാണെന്ന് മാത്രമല്ല അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഉണ്ടായിക്കഴിഞ്ഞാല്‍ ആ മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്ന് മാത്രമല്ല ചെവി കോളിഫ്‌ളവര്‍ ഇയര്‍ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് വരെ പോയെന്നും വരാം.

നീര്‍ക്കെട്ടോ, രക്തം കട്ടപിടിക്കുകയോ മൂലം ചെവി ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ് കോളിഫ്‌ളവര്‍ ഇയര്‍. ഇത് കാര്‍ട്ടിലേജിനെ പെരികോണ്‍ഡ്രിയത്തില്‍ നിന്നും വേര്‍തിരിക്കുകയും രക്തചംക്രമണം നടക്കാതെ വരികയും ചെയ്യും. ഇതിന്റെ ഫലമായി ഈ ഭാഗം എല്ലാക്കാലത്തേക്കും നീര്‍ക്കെട്ടുള്ളതായി ആകൃതി നഷ്ടപ്പെട്ട് ഇരിക്കുന്നതിലേക്ക് നയിക്കും. കണ്ടാല്‍ ഒരു കോളിഫ്‌ളവറിന്റേത് പോലെ. അതുകൊണ്ടാണ് ഇതിനെ കോളിഫ്‌ളവര്‍ ഇയര്‍ എന്ന് പറയുന്നത്.

കാര്‍ട്ടിലേജില്‍ കാതുകുത്തിയവര്‍ എന്തുചെയ്യും?

അണുബാധ വരാതെ നോക്കുക എന്നുള്ളത് മാത്രമാണ് പ്രതിവിധി. കാതുകുത്തിയ മുറിവ് ഒരു തരത്തിലും ഉണങ്ങുന്നില്ലെങ്കില്‍ കമ്മല്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ ശ്രമിക്കുകയാണ് പ്രതിവിധി. അതുപോലെ കൈ സാനിറ്റൈസ് ചെയ്തതിന് മാത്രം ആ മുറിവുകളെ വൃത്തിയാക്കുകയും സ്പര്‍ശിക്കുകയും ചെയ്യുക.

Content Highlights: think twice before you go after ear piercing trend, what is Cauliflower ear

dot image
To advertise here,contact us
dot image