വെറും പത്ത് മിനിറ്റിൽ ഡെലിവറി, ആമസോണിൻ്റെ പുതിയ നീക്കത്തിന് കയ്യടിച്ച് ഉപഭോക്താക്കൾ

വേഗത്തിലുള്ള ഡെലിവറിയെ പിന്തുണയ്ക്കുന്നതിനായി, ആമസോൺ മൂന്ന് നഗരങ്ങളിലായി 100-ലധികം മൈക്രോ-ഫിൽമെന്റ് സെന്ററുകൾ തുറന്നിട്ടുണ്ട്

വെറും പത്ത് മിനിറ്റിൽ ഡെലിവറി, ആമസോണിൻ്റെ പുതിയ നീക്കത്തിന് കയ്യടിച്ച് ഉപഭോക്താക്കൾ
dot image

മുബൈയിലെ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ ആമസോണ്‍ നൗ സേവനം വ്യാപിപ്പിച്ച് ആമസോണ്‍. പത്തുമിനിറ്റിനുള്ളില്‍ ഇനി ആമസോണ്‍ ഡെലിവറി ഇവിടങ്ങളില്‍ ലഭ്യമാകും. ഇത്തരത്തില്‍ ആമസേണ്‍ സേവനം ലഭ്യമാകുന്ന മൂന്നാമത്തെ നഗരമാണ് ഇത്. ആദ്യം ബെംഗളുരിവിലാണ് ഈ സേവനം ആമസോണ്‍ തുടക്കമിടുന്നത്. പിന്നീട് ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരുന്നു. പലചരക്ക് സാധനങ്ങള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക് ആക്സസറികള്‍ എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് ദൈനംദിന അവശ്യവസ്തുക്കള്‍ ഈ സേവനത്തിലൂടെ ഉപഭോക്തക്കള്‍ക്ക് ലഭ്യമാകും.

വേഗത്തിലുള്ള ഡെലിവറിയെ പിന്തുണയ്ക്കുന്നതിനായി, ആമസോണ്‍ മൂന്ന് നഗരങ്ങളിലായി 100-ലധികം മൈക്രോ-ഫില്‍മെന്റ് സെന്ററുകള്‍ തുറന്നിട്ടുണ്ട്, കൂടാതെ വര്‍ഷാവസാനത്തോടെ കൂടുതല്‍ സെന്ററുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനും പദ്ധതിയുണ്ട്.

''ഈ വര്‍ഷം ആദ്യം ബെംഗളൂരുവില്‍ ഞങ്ങള്‍ ആമസോണ്‍ നൗ ആരംഭിച്ചു, അവശ്യവസ്തുക്കള്‍ വെറും 10 മിനിറ്റിനുള്ളില്‍ വിതരണം ചെയ്തു. പ്രതികരണങ്ങള്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നവയായിരുന്നു. പ്രതിദിന ഓര്‍ഡറുകള്‍ പ്രതിമാസം 25% എന്ന നിരക്കില്‍ ഉയരുന്നുണ്ട്. പ്രൈം അംഗങ്ങള്‍ ആമസോണ്‍ നൗ ഉപയോഗിക്കാന്‍ തുടങ്ങിയതിനുശേഷം അവരുടെ ഷോപ്പിംഗ് മൂന്നിരട്ടിയായി വര്‍ധിച്ചു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് 100-ലധികം മൈക്രോ-ഫുള്‍ഫില്‍മെന്റ് സെന്ററുകളിലേക്ക് വ്യാപിപ്പിച്ചത്. ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച്, ഉത്സവ സീസണിലേക്ക് കടക്കുമ്പോള്‍, വേഗതയേറിയതും കൂടുതല്‍ സൗകര്യപ്രദവുമായ ഷോപ്പിംഗ് ആണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്.' ആമസോണിന്റെ വൈസ് പ്രസിഡന്റും കണ്‍ട്രി മാനേജരുമായ സമീര്‍ കുമാര്‍ പറഞ്ഞു

എങ്ങനെ പ്രവര്‍ത്തിക്കുന്നു

ആമസോണ്‍ നൗ പ്രവര്‍ത്തിക്കുന്നത് മൈക്രോ-ഫുള്‍ഫില്‍മെന്റ് സെന്ററുകളിലൂടെയാണ്. ദ്രുത ഡെലിവറികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ചെറുതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സൗകര്യങ്ങളോടെ ഉപഭോക്തൃ പ്രദേശങ്ങള്‍ക്ക് സമീപമാണ് ഈ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ നൂതന ഇന്‍വെന്ററി സംവിധാനങ്ങളും ഉപയോഗിക്കുന്നു. സുരക്ഷ നിലനിര്‍ത്തിക്കൊണ്ട് ഓര്‍ഡറുകള്‍ കാര്യക്ഷമമായും വേഗത്തിലും എത്തിക്കാന്‍ ഈ സജ്ജീകരണം അനുവദിക്കുന്നു. ആമസോണ്‍ നൗ നിലവില്‍ ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ലഭ്യമാണ്. ഉടന്‍ തന്നെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. കേരളത്തിലേക്കും പദ്ധതി വ്യാപിക്കാന്‍ പദ്ധതിയുണ്ടോയെന്ന് കണ്ടറിയേണ്ടതുണ്ട്.

പുതിയ സേവനത്തെ പറ്റി ആമസോണ്‍ പറയുന്നു

''ഈ വര്‍ഷം ആദ്യം ബെംഗളൂരുവില്‍ ഞങ്ങള്‍ ആമസോണ്‍ നൗ ആരംഭിച്ചു, അവശ്യവസ്തുക്കള്‍ വെറും 10 മിനിറ്റിനുള്ളില്‍ വിതരണം ചെയ്തു. പ്രതികരണങ്ങള്‍ ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നവയായിരുന്നു. പ്രതിദിന ഓര്‍ഡറുകള്‍ പ്രതിമാസം 25% എന്ന നിരക്കില്‍ ഉയരുന്നുണ്ട്. പ്രൈം അംഗങ്ങള്‍ ആമസോണ്‍ നൗ ഉപയോഗിക്കാന്‍ തുടങ്ങിയതിനുശേഷം അവരുടെ ഷോപ്പിംഗ് മൂന്നിരട്ടിയായി വര്‍ധിച്ചു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് 100-ലധികം മൈക്രോ-ഫുള്‍ഫില്‍മെന്റ് സെന്ററുകളിലേക്ക് വ്യാപിപ്പിച്ചത്. ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച്, ഉത്സവ സീസണിലേക്ക് കടക്കുമ്പോള്‍, വേഗതയേറിയതും കൂടുതല്‍ സൗകര്യപ്രദവുമായ ഷോപ്പിംഗ് ആണ് ഞങ്ങള്‍ ഉറപ്പുനല്‍കുന്നത്.' ആമസോണിന്റെ വൈസ് പ്രസിഡന്റും കണ്‍ട്രി മാനേജരുമായ സമീര്‍ കുമാര്‍ പറഞ്ഞു

ആമസോൺ നൗ പ്രവർത്തിക്കുന്നത് മൈക്രോ-ഫുൾഫിൽമെന്റ് സെന്ററുകളിലൂടെയാണ്. ദ്രുത ഡെലിവറികൾക്കായി രൂപകൽപ്പന ചെയ്ത ചെറുതും സാങ്കേതികവിദ്യാധിഷ്ഠിതവുമായ സൗകര്യങ്ങളോട ഉപഭോക്തൃ പ്രദേശങ്ങൾക്ക് സമീപമാണ് ഈ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ പ്രാദേശിക ആവശ്യത്തെ അടിസ്ഥാനമാക്കി ഉൽപ്പന്നങ്ങൾ സ്ഥാപിക്കുന്ന നൂതന ഇൻവെന്ററി സംവിധാനങ്ങൾ ഉപയോഗിക്കുന്നു. സുരക്ഷ നിലനിർത്തിക്കൊണ്ട് ഓർഡറുകൾ കാര്യക്ഷമമായും വേഗത്തിലും എത്തിക്കാൻ ഈ സജ്ജീകരണം അനുവദിക്കുന്നു.

ആമസോണിന്റെ ഡെലിവറി പ്രക്രിയകളിലൂടെ വിൽപ്പനക്കാരിൽ നിന്നുള്ള ദൈനംദിന അവശ്യവസ്തുക്കളുടെ ഒരു ശ്രേണി ഈ സേവനം കൊണ്ടുവരുന്നു. ആമസോൺ നൗ നിലവിൽ ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ലഭ്യമാണ്,. ഉടൻ തന്നെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. കേരളത്തിലേക്കും പദ്ധതി വ്യാപിക്കാൻ പദ്ധതിയുണ്ടോയെന്ന് കണ്ടറിയേണ്ടതുണ്ട്.

Content Highlights- Customers applaud Amazon's new move: Delivery in just ten minutes

dot image
To advertise here,contact us
dot image