
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ നാായകൻ സൂര്യകുമാർ യാദവിന്റെ ഗെസ്റ്റർ ചർച്ചയായിരുന്നു.
യുഎഇ താരം ജുനൈദ് സിദ്ദീഖിയെ റണ്ണൗട്ടാക്കിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അപ്പീൽ പിൻവലിച്ചതോടെ റണ്ണൗട്ട് നിഷേധിക്കപ്പെട്ടു. യുഎഇ ബാറ്റിങ്ങിന്റെ പതിമൂന്നാം ഓവറിലായിരുന്നു സഞ്ജുവിൻറെ മാത്രം ബ്രില്യൻസിൽ കിട്ടിയ റണ്ണൗട്ട് ഇന്ത്യ വേണ്ടെന്ന് വെച്ചത്.
സോഷ്യൽ മീഡിയയിൽ സൂര്യയെ അഭിനന്ദിച്ച് ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് സര്യക്ക് തന്നെ പണിയാകുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇത് സാഹചര്യം അനുസരിച്ച് മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂവെന്നും പാകിസ്ഥാാനെതിരെയാണെങ്കിൽ ഇങ്ങനെ ചെയ്യില്ലെന്നും ചോപ്ര പറഞ്ഞു. എന്തുകൊണ്ട് ഇത് ഇപ്പോൾ ചെയ്യുന്നില്ലെന്ന ചോദ്യം വരുമെന്നും അദ്ദേഹം പറഞ്ഞു.
#DPWorldAsiaCup2025 | #INDvsUAE
— Kshitij (@Kshitij45__) September 10, 2025
Captain Suryakumar Yadav's heart winning gesture.
- Calls the batsman back to the crease and withdraws the appeal of the wicket.pic.twitter.com/Yj3Decu5mR
'ഇത് ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം സംഭവിക്കുന്നതാണ്. 14ാം തിയ്യതി സൽമാൻ അലി അഘയ്ക്കാണ് ഇത് സംഭവിക്കുന്നതെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അത് നല്ല ത്രോയായിരുന്ന. സഞ്ജുവിന്റെ നല്ല പ്രസൻസ് ഓഫ് മൈൻഡ്. എന്റെ അഭിപ്രായത്തിൽ അവൻ ഔട്ടായിരുന്നു. എന്നാൽ അഭിപ്രായം മാറുമല്ലോ.
ഔട്ട് ന്നൊൽ ഔട്ടാണ്. പ്രശ്‌നം എന്താണെന്ന് വെച്ചാൽ നിങ്ങൾ ഇതിൽ ധാർമികതയും മഹാമനസ്‌കതയും ഒരുമിച്ച് കൊണ്ടുവന്നാൽ നാളെ അത് പ്രശ്‌നമായേക്കാം. ഇതുപോലെ ഒരു സാഹചര്യത്തിൽ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല എന്ന ചോദ്യം വരും. എന്തിനാണ് ആ വഴിയിലൂടെ പോകുന്നത്? അടുത്ത തവണ നിങ്ങൾ ഏതിന്റെയൊപ്പം നിൽക്കുന്നോ അപ്പോൾ നിങ്ങൾ ഒരു ഹിപ്പൊക്രൈറ്റിനെ പോലെ തോന്നു,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു.
Content Highlights- Akash Chopra's Different opinion on Suryakumar Yadav's Appeal Cancel