എന്തിനാടാ ഔട്ടാക്കിയിട്ട്? സഞ്ജു ബ്രില്ല്യന്‍സിലെ റണ്ണൗട്ട് പിന്‍വലിച്ച് സൂര്യകുമാർ, കൈയടിച്ച് സോഷ്യല്‍ മീഡിയ

ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് സോഷ്യൽ മീഡിയയിൽ കൈയടികൾ നേടുകയാണ്

എന്തിനാടാ ഔട്ടാക്കിയിട്ട്? സഞ്ജു ബ്രില്ല്യന്‍സിലെ റണ്ണൗട്ട് പിന്‍വലിച്ച് സൂര്യകുമാർ, കൈയടിച്ച് സോഷ്യല്‍ മീഡിയ
dot image

2025 ഏഷ്യാ കപ്പില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ആതിഥേയരായ യുഎഇയെ ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത യുഎഇയെ 57 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. അതിനിടയിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് സോഷ്യൽ മീഡിയയിൽ കൈയടികൾ നേടുകയാണ്.

യുഎഇ താരം ജുനൈദ് സിദ്ദീഖിയെ റണ്ണൗട്ടാക്കിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അപ്പീല്‍ പിന്‍വലിച്ചതോടെ റണ്ണൗട്ട് നിഷേധിക്കപ്പെട്ടു. യുഎഇ ബാറ്റിങ്ങിന്റെ പതിമൂന്നാം ഓവറിലായിരുന്നു സഞ്ജുവിന്‍റെ മാത്രം ബ്രില്യൻസില്‍ കിട്ടിയ റണ്ണൗട്ട് ഇന്ത്യ വേണ്ടെന്ന് വെച്ചത്.

ഓവറിലെ മൂന്നാം പന്തിൽ യുഎഇയുടെ ജുനൈദ് സിദ്ദിഖ്, ശിവം ദുബെയുടെ ഷോർട്ട് പിച്ച് പന്തിൽ ഷോട്ടിനായി ശ്രമിക്കുന്നു. ജുനൈദ് ക്രീസിൽ നിന്ന് പുറത്തിറങ്ങി എന്ന് മനസിലാക്കിയ സഞ്ജു പന്ത് നേരെ സ്റ്റമ്പിലേക്ക് എറിഞ്ഞു. പ്രധാന അമ്പയർ ഇതോടെ തീരുമാനം മൂന്നാം അമ്പയറിന് കൈമാറി, റീപ്ലേകളിൽ ജുനൈദിന്റെ കാൽ പോപ്പിംഗ് ക്രീസിൽ നിന്ന് പുറത്താണെന്ന് തെളിഞ്ഞു.

ഇതോടെ സ്‌ക്രീനിൽ “ഔട്ട്” തെളിഞ്ഞു, പക്ഷേ ദുബൈ റണ്ണപ്പ് എടുക്കുന്നതിന് ഇടയിൽ ടവൽ താഴെ വീണെന്ന് ജുനൈദ് പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അപ്പീൽ പിൻവലിക്കുകയും സ്പോർട്സ്മാൻ സ്പിരിറ്റ് കാണിക്കുകയും ചെയ്തു. സംഭവം സോഷ്യൽ മീഡിയയിലും ചർച്ചയായിക്കഴിഞ്ഞു.

Content Highlights: UAE Batter Out, But Suryakumar Yadav Withdraws Appeal In Asia Cup Clash

dot image
To advertise here,contact us
dot image