വടക്കഞ്ചേരിയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ഇന്ന് വൈകിട്ട് 7.30ഓടെ വടക്കഞ്ചേരി എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്‍വശത്താണ് അപകടം നടന്നത്

വടക്കഞ്ചേരിയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
dot image

പാലക്കാട്: വടക്കഞ്ചേരിയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഒറ്റപ്പാലം പാലാട്ട് റോഡില്‍ കുന്നത്ത് വീട്ടില്‍ കൃഷ്ണദാസ് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.30ഓടെ വടക്കഞ്ചേരി എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്‍വശത്താണ് അപകടം നടന്നത്. കൃഷ്ണദാസിനൊപ്പം യാത്ര ചെയ്തയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എതിര്‍ ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്ന പിക്കപ്പ് വാന്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തലച്ചോര്‍ ചിതറിയ നിലയിലായിരുന്നു കൃഷ്ണദാസിനെ ആശുപത്രിയില്‍ എത്തിച്ചത്. വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ച് മാനേജരായിരുന്നു കൃഷ്ണദാസ്.

Content Highlight; Bank employee dies in Bike-pickup van collision in Vadakkencherry

dot image
To advertise here,contact us
dot image