വിക്കറ്റിന് മുന്നിലും പിന്നിലും മലയാളികള്‍; അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയായി ഇന്ത്യ-യുഎഇ മത്സരം

മലയാളി താരം ഷറഫുവിന്റെ ബാറ്റിങ്ങാണ് യുഎഇക്ക് കരുത്തായത്

വിക്കറ്റിന് മുന്നിലും പിന്നിലും മലയാളികള്‍; അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയായി ഇന്ത്യ-യുഎഇ മത്സരം
dot image

വിക്കറ്റിന് മുന്നിലും പിന്നിലും മലയാളികള്‍… അത്തരമൊരു അപൂര്‍വവും കൗതുകകരവുമായ കാഴ്ചയ്ക്കാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-യുഎഇ മത്സരവേദി സാക്ഷിയായത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളികളുടെ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ എത്തിയപ്പോള്‍ യുഎഇയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് മലയാളിയായ അലിഷാന്‍ ഷറഫുവാണ്.

22കാരനായ ഷറഫു കണ്ണൂര്‍ സ്വദേശിയാണ്. യുഎഇയുടെ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഷറഫു.

അതേസമയം മലയാളി താരം ഷറഫുവിന്റെ ബാറ്റിങ്ങാണ് യുഎഇക്ക് കരുത്തായത്. 17 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 22 റണ്‍സ് അടിച്ചെടുത്ത ഷറഫുവാണ് യുഎഇയുടെ ടോപ് സ്‌കോറര്‍. പവര്‍പ്ലേയില്‍ കത്തിക്കയറിയ ഷറഫുവിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

Content Highlights: Alishan Sharafu and Sanju Samson in IND vs UAE MAtch

dot image
To advertise here,contact us
dot image