
2025 ഏഷ്യാ കപ്പില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ആതിഥേയരായ യുഎഇയെ ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത യുഎഇയെ 57 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 4.3 ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യുഎഇയെ 13.1 ഓവറില്‍ 57 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കിയിരുന്നു. ഇതോടെ നാണക്കേടിന്റെ റെക്കോര്‍ഡാണ് യുഎഇയുടെ പേരിലെഴുതച്ചേര്‍ക്കപ്പെട്ടത്.
𝑨 𝑵𝑬𝑾 𝑳𝑶𝑾!
— Cricket.com (@weRcricket) September 10, 2025
UAE registered the 2nd lowest team total in Asia Cup T20I history, courtesy of India's their brilliant bowling display.🇮🇳 pic.twitter.com/z1nMrJPYTH
ഏഷ്യാ കപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടലാണ് യുഎഇ സ്വന്തമാക്കിയത്. 2022ല്‍ ഷാര്‍ജയില്‍ പാകിസ്താനെതിരെ 38 റണ്‍സിന് ഓള്‍ഔട്ടായ ഹോങ്കോങ്ങാണ് റെക്കോര്‍ഡില്‍ മുന്നിലുള്ളത്.
Content Highlights: IND vs UAE: UAE record 2nd lowest total in Asia Cup history after India bundle them out for mere 57