
ആലപ്പുഴ: കായംകുളത്ത് ഇരുവര്‍ സംഘത്തിന്റെ തോട്ടയേറ്. ഇരുചക്ര വാഹനത്തിലെത്തിയാണ് ആക്രമണം നടത്തിയത്. കായംകുളം ഒഎന്‍കെ ജംഗ്ഷനിലായിരുന്നു സംഭവം. സുല്‍ഫി, സിദ്ദിഖ് എന്നിവരുടെ ആക്രി കച്ചവട സ്ഥാപനത്തിലേക്കായിരുന്നു ആക്രമണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായി കട ഉടമ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
Content Highlight; Explosion in Kayamkulam; Masked group behind the attack