41 ടീമുകളിൽ ഏറ്റവും മോശം! നാണംകെടുന്ന കണക്കുകളുമായി പാകിസ്ഥാൻ

നിലവിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിൽ 18 റൺസിനാണ് പാകിസ്ഥാൻ തോറ്റത്

41 ടീമുകളിൽ ഏറ്റവും മോശം! നാണംകെടുന്ന കണക്കുകളുമായി പാകിസ്ഥാൻ
dot image

പാകിസ്ഥാൻ ഫീൽഡർമാരുടെ മോശം പ്രകടനം ക്രിക്കറ്റ് ലോകത്ത് എന്നും ചർച്ചയാകുന്ന കാര്യങ്ങളിൽ ഒന്നാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരെ തോറ്റ മത്സരത്തിലും പാക് ഫീൽഡർമാരുടെ മോശം പ്രകടനം ചർച്ചകൾക്ക് വഴി ഒരുക്കിയിരുന്നു. അഫ്ഗാനിസ്ഥാനെതിരെ നിലവിൽ നടക്കുവന്ന ത്രിരാഷ്ട്ര പരമ്പരയിലെ മത്സരത്തിൽ 18 റൺസിനാണ് പാകിസ്ഥാൻ തോറ്റത്.

2024ന് ശേഷം പാകിസ്ഥാൻ ടീമിന്റെ പരിതാപകരമായ ഫീൽഡിങ്ങിന്റെ കണക്കുകൾ ക്രിക്ബസ് പുറത്തുവിട്ടിരുന്നു. 2024 മുതൽ ക്രിക്കറ്റിൽ 48 ക്യാച്ചുകൾ നിലത്തിട്ട പാകിസ്ഥാൻ 98 റണ്ണൗട്ട് അവസരങ്ങൾ നഷ്ടപ്പെടുത്തി, ഇതിനൊപ്പം 89 മിസ്ഫീൽഡുകളും പാകിസ്ഥാൻ നടത്തി. മിസ് ഫീൽഡിൽ വെസ്റ്റ് ഇൻഡീസിന് പുറകെ രണ്ടാം സ്ഥാനത്താണെങ്കിലും ക്യാച്ച് ഡ്രോപ്പിലും റണ്ണൗട്ട് നഷ്ടപ്പെടുത്തിയതിലും പാക് പടയാണ് ഒന്നാം സ്ഥാനത്ത്. 41 ടീമുകളിലാണ് പാകിസ്ഥാൻ ഒന്നാമതെത്തിയത്. 81 ശതമാനമാണ് പാകിസ്ഥാന്റെ ക്യാച്ചിങ്ങിലെ കാര്യക്ഷമത. ആദ്യ 12 ടീമുകളിൽ അയർലാൻഡിനൊപ്പം എട്ടാം സ്ഥാനത്താണ് പാകിസ്ഥാൻ.

അതേസമയം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, യുഎഇ എന്നിവർ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെതിരെ തോറ്റത്. ആദ്യം ബാറ്റ് വീശിയ അഫ്ഗാൻ 169 റൺസ് നേടിയപ്പോൾ പാകിസ്ഥാന് 151 റൺസ് മാത്രമാണ് േേനൻ കഴിഞ്ഞത്. നേരത്തെ ആദ്യ രണ്ട് മത്സരത്തിൽ അഫ്ഗാനെതിരെയും യുഎഇക്കെതിരെയും പാക് പട
വിജയിച്ചിരുന്നു.

Content Highlights- Pakistan Crickets Worst Fielding Stats

dot image
To advertise here,contact us
dot image