
മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ കുറിച്ച് ഇർഫാൻ പത്താൻ നടത്തിയ പരാമർശം വൈറലായിരുന്നു.താൻ ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നിൽ ധോണിക്ക് പങ്കുണ്ടെന്ന് ആരോപിച്ച പത്താൻ ക്യാപ്റ്റൻ കൂളിന് ഹുക്ക വലിക്കുന്ന ശീലമുണ്ടെന്ന് പറയാതെ പറഞ്ഞുവച്ചു. 2020ൽ നടത്തിയ ഒരു അഭിമുഖത്തിലായിരുന്നു പത്താൻ ഇക്കാര്യം പറയുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയത്.
വീഡിയോ പ്രചരിക്കുന്നതിനിടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇർഫാൻ പത്താൻ. അര പതിറ്റാണ്ട് മുമ്പുള്ള വീഡിയോ വൈറലാകുന്നതിന് പിന്നിൽ പിആർ ലോബിയാണോ അതോ ആരാധക യുദ്ധമാണോ എന്നാണ് പത്താൻ ചോദിക്കിന്നത്. എക്‌സിലാണ് പത്താൻ തന്റെ പ്രതികരണം കുറിച്ചത്.
Half decade old video surfacing NOW with a twisted context to the Statement. Fan war? PR lobby?
— Irfan Pathan (@IrfanPathan) September 3, 2025
2012ലാണ് പത്താൻ ഇന്ത്യക്കായി അവസാനം കളിച്ചത്. തന്റെ പുറത്താകലിന് പിന്നിൽ ധോണിക്ക് പങ്കുണ്ടെന്നാണ് വൈറലായ ക്ലിപ്പിൽ പത്താൻ പറയുന്നത്.
പത്താൻ അന്ന് പറഞ്ഞത്;
'2008 ൽ ആസ്ത്രേലിയൻ പര്യടനത്തിനിടയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇർഫാൻ പത്താൻ നന്നായി പന്തെറിയുന്നില്ലെന്ന് മഹി ഭായ് പറഞ്ഞു. പരമ്പരയിൽ ഉടനീളം അന്ന് ഞാൻ മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. അതിനാൽ തന്നെ ഞാനിക്കാര്യം അദ്ദേഹത്തോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.
അദ്ദേഹം എന്നോടന്ന് പറഞ്ഞത് പ്രശ്നങ്ങളൊന്നുമില്ല ഇർഫാൻ.. കാര്യങ്ങളൊക്കെ പ്ലാൻ അനുസരിച്ച് തന്നെയാണ് നടക്കുന്നത് എന്നാണ്. ഇങ്ങനെയൊരു മറുപടി ലഭിച്ചാൽ എന്താണ് നമ്മൾ ചെയ്യുക. മൈതാനത്ത് എനിക്ക് സാധ്യമാവുന്നത് ചെയ്യുക എന്നതായിരുന്നു അപ്പോൾ എന്റെ മനസ്സ് പറഞ്ഞത്. വീണ്ടും വീണ്ടും വിശദീകരണം ചോദിച്ച് ആത്മാഭിമാനം കളങ്കപ്പെടുത്തുന്നത് എന്തിനാണ്.'- പത്താൻ പറഞ്ഞു.
എനിക്ക് ആരുടെയെങ്കിലും റൂമിലിരുന്ന് ഹുക്ക വലിച്ച് ഇത് പോലുള്ള കാര്യങ്ങളിൽ ചർച്ച നടത്തുന്ന ശീലമില്ലെന്ന് പറഞ്ഞ പത്താൻ ധോണിക്കെതിരെ ഒളിയമ്പെയ്യുകയാണെന്ന് വിമർശനമുയർന്നു.
Content Highlights- Irfan Pathan Reacts to Hukkah Controversy