'എത്ര നന്നായി കളിച്ചാലും ചിലപ്പോൾ കാര്യമുണ്ടാകില്ല'; സെലക്ടർമാർക്കെതിരെ ഒളിയമ്പുമായി താരം

ഇന്ത്യൻ ടീമിൽ ഇനി കാണുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം

'എത്ര നന്നായി കളിച്ചാലും ചിലപ്പോൾ കാര്യമുണ്ടാകില്ല'; സെലക്ടർമാർക്കെതിരെ ഒളിയമ്പുമായി താരം
dot image

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ടീമിൽ പേസ് ബൗളർ ഭുവനേശ്വർ കുമാറിന്റെ പേര് കാണാറില്ല. 2022ന് ശേഷം ഇന്ത്യൻ ടീമിൽ അദ്ദേഹം കൡച്ചിട്ടില്ല. നിലവിൽ ടീമിലില്ലാത്തതിന്റെ കാരണം തനിക്ക് വ്യക്തമല്ലെന്നും അത് സെലക്ടർമാർക്ക് മാത്രം അറിയാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ടീമിൽ ഇനി കാണുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

'സെലക്ടർമാർക്ക് മാത്രമം അതിനുള്ള മറുപടി നൽകാൻ സാധിക്കുകയുള്ളൂ. ഗ്രൗണ്ടിൽ നൂറ് ശതമാനം നൽകുക എന്ന് മാത്രമാണ് എനിക്ക് നൽകാൻ സാധിക്കുന്ന കാര്യം. യുപിക്ക് വേണ്ടി മുഷ്താഖ് അലി ട്രോഫി കളിക്കാനും, രഞ്ജി ട്രോഫി കളിക്കാനും ഏകദിന ഫോർമാറ്റ് മത്സരങ്ങൾ കളിക്കാനും ഞാൻ തയ്യാറാണ്. ഞാൻ എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനും ശ്രമിക്കും.

അച്ചടക്കമുള്ളൊരു പേസ് ബൗളറെന്ന നിലയിൽ ഫിറ്റ്‌നസിലും ലൈൻ ആൻഡ് ലെങ്ത്തിൽ എറിയാൻ ശ്രമിക്കുക എന്നാണ് എന്റെ ജോലി. എന്നാൽ ചിലപ്പോഴൊക്കെ എത്ര നന്നായി പെർഫോം ചെയ്താലും ഭാഗ്യം കൂടി നിങ്ങളെ തുണക്കണം,' ഭുവി പറഞ്ഞു.

താരം ഈ പറഞ്ഞത് സെലക്ടർമാർക്കെതിരെയുള്ള ഒളിയമ്പാണെന്ന നിലയിൽ ആരാധകർ ചർച്ച ചെയ്യുന്നുണ്ട്. നിലവിൽ യുപി ടി-20 ലീഗിൽ കളിക്കുകയാണ് ഭുവി.

Content Highlights- Bhuvaneshwer Kumar reacts to his absense from Indian Cricket team

dot image
To advertise here,contact us
dot image