ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രി ആവണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല നല്ല വ്യക്തികൂടി ആകണം: രവി മോഹൻ

'ഞാന്‍ എപ്പോൾ വന്നാലും അതേ സ്നേഹം എനിക്ക് നല്‍കുന്ന എല്ലാവര്‍ക്കും നന്ദി'

ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രി ആവണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല നല്ല വ്യക്തികൂടി ആകണം: രവി മോഹൻ
dot image

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടന്‍ രവി മോഹൻ. ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രി ആവണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല നല്ല വ്യക്തികൂടി ആകണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം നല്ല ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെയെന്നും രവി മോഹന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.

'ഒരാള്‍ ഒരു തവണ മുഖ്യമന്ത്രി ആകാം. പക്ഷേ ഒരാള്‍ രണ്ട് തവണ മുഖ്യമന്ത്രി ആവണമെങ്കില്‍ നല്ല രാഷ്ട്രീയക്കാരന്‍ മാത്രമല്ല നല്ല വ്യക്തികൂടി ആകണം. അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി ഞങ്ങള്‍ പ്രാർഥിക്കുന്നു. നിങ്ങളുടെ സ്നേഹം അദ്ദേഹത്തിന് ഉള്ളതുവരെ ഞങ്ങളുടെ സ്നേഹവും അദ്ദേഹത്തിന് എന്നും ഉണ്ടാകും. ഞാന്‍ എല്ലാ വര്‍ഷവും ശബരിമലയ്ക്ക് പോകാറുണ്ട്. അപ്പോ എല്ലാ തവണയും ട്രിവാന്‍ഡ്രമോ കൊച്ചിയോ വഴിയാണ് പോകുന്നത്. ഞാന്‍ എപ്പോൾ വന്നാലും അതേ സ്നേഹം എനിക്ക് നല്‍കുന്ന എല്ലാവര്‍ക്കും നന്ദി', രവി മോഹന്‍ പറഞ്ഞു.

മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി. യുകെ, ഫ്രാന്‍സ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്വാന്‍, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, റൊമാനിയ, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ വിനോദസഞ്ചാരികള്‍ ഓണാഘോഷത്തിന് അതിഥികളായി എത്തുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് നടക്കുന്ന ഘോഷയാത്രയോടെ ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനമാകും.

Content Highlights: Ravi mohan about pinarayi vijayan

dot image
To advertise here,contact us
dot image