വീണ്ടും തകർപ്പൻ പ്രകടനവുമായി കൃഷ്ണ പ്രസാദ്; റൺവേട്ടക്കാരിൽ തലപ്പത്ത്!

ആലപ്പി റിപ്പൾസിനെതിരെയാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്

വീണ്ടും തകർപ്പൻ പ്രകടനവുമായി കൃഷ്ണ പ്രസാദ്; റൺവേട്ടക്കാരിൽ തലപ്പത്ത്!
dot image

കെസിഎല്ലിൽ വീണ്ടും മികച്ച പ്രകടനവുമായി അദാനി ട്രിവാൻഡ്രം റോയൽസ് നായകൻ കൃഷ്ണ പ്രസാദ്. ആലപ്പി റിപ്പൾസിനെതിരെയാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. കഴിഞ്ഞ മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ സെഞ്ച്വറി തികച്ച താരം ആലപ്പിക്കെതിരെ 90 റൺസാണ് സ്വന്തമാക്കിയത്.

ഓപ്പണറായി ക്രീസിലെത്തിയ ക്യാപ്റ്റൻ 52 പന്തിൽ നിന്നും ആറ് ഫോറും അഞ്ച് സിക്‌സറുമടിച്ചാണ് അദ്ദേഹം 90 റൺസ് നേടിയത്. അദ്ദേഹത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തിൽ 20 ഓവറിൽ ട്രിവാൻഡ്രം 208 റൺസ് നേടി. മറ്റൊരു ഓപ്പണറായ വിഷ്ണു രാജ് 46 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സറുമടിച്ച് 60 റൺസ് നേടി. ആദ്യ വിക്കറ്റിൽ 154 റൺസാണ് ഇരുവരും ചേർത്തത്. അവസാന ഓവറുകളിൽ തകർത്തടിച്ച സഞ്ജീവ് സജീവൻ ( 12 പന്തിൽ 31 റൺസ്), നിഖിൽ എം ( 7 പന്തിൽ പുറത്താകാതെ 18 റൺസ്) ട്രിവാൻഡ്രത്തെ 200 കടത്തി. ആലപ്പിക്കായി ശ്രീരൂപ് എംപി മൂന്ന് വിക്കറ്റ് നേടി.

90 റൺസ് നേടിയതോടെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തെത്താനും കൃഷ്ണപ്രസാദിനായി. 10 ഇന്നിങ്‌സിൽ നിന്നും 479 റൺസാണ് അദ്ദേഹം നേടിയിരിക്കുന്നത്. 423 റൺസുള്ള തൃശൂർ ടൈറ്റൻസിന്റെ അഹ്‌മദ് ഇമ്രാനെ മറികടന്നാണ് കൃഷ്ണ പ്രസാദ് ഒന്നാം സ്ഥാനത്തെത്തിയത്.

Content Highlights- Krishna Prasad Excellent Batting against Alleppey in KCL

dot image
To advertise here,contact us
dot image