റെഡ്-ലൈറ്റ് തെറാപ്പി മുതല്‍ നന്ദി വാക്കുകള്‍ വരെ; സാമന്തയുടെ ഒരു ദിനം തുടങ്ങുന്നത് ഇങ്ങനെ

സാമന്തയുടെ പ്രഭാത ശീലത്തെ കുറിച്ച് ഡോ.കിരണ്‍ സോണി പറയുന്നു

റെഡ്-ലൈറ്റ് തെറാപ്പി മുതല്‍ നന്ദി വാക്കുകള്‍ വരെ; സാമന്തയുടെ ഒരു ദിനം തുടങ്ങുന്നത് ഇങ്ങനെ
dot image

സൗത്ത് ഇന്ത്യക്കപ്പുറത്തേക്ക് ബോളിവുഡിന്റെ തന്നെ പ്രിയതാരമായി മാറിയിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ കുറച്ചുകാലം മുന്നെ പലരീതിയിലുള്ള ആരോഗ്യ വെല്ലുവിളികള്‍ സാമന്ത നേരിട്ടിട്ടുണ്ടെങ്കിലും കൃത്യമായ ദിനചര്യയിലൂടെ തന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ സാമന്തക്ക് സാധിച്ചു. ഇപ്പോഴിതാ തന്റെ പ്രഭാത ദിനചര്യയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരിന്നു സാമന്ത.

ഒരു കപ്പ് ചൂടു ചായയോടെയാണ് തന്റെ പ്രഭാതം ആരംഭിക്കുന്നതെന്നാണ് സാമന്ത പറയുന്നത്. അതിനു ശേഷം തന്റെ ഡയറിയില്‍ മൂന്നു നന്ദി വാചകങ്ങള്‍ കുറിച്ചതിനു ശേഷം മാത്രമാണ് മറ്റുകാര്യങ്ങളിലേക്ക് കടക്കുന്നതെന്നും സാമന്ത അഭിമുഖത്തില്‍ പറയുന്നു. സൂര്യപ്രകാശം കൊള്ളുക, ധ്യാനം തുടങ്ങിയവയൊക്കെ ദിനചര്യയില്‍പ്പെടുന്നവയാണ്. ഒരു ദിവസം ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഏകാഗ്രത കിട്ടാന്‍ ഈ കാര്യങ്ങളൊക്കെ ചെയ്യണമെന്നത് നിര്‍ബന്ധമാണെന്നും സാമന്ത പറയുന്നു.

ബ്ലാക്ക് കോഫിക്കൊപ്പം ബെറികള്‍, ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍ എന്നിവ നിറഞ്ഞ പവര്‍-പാക്ക്ഡ് സ്മൂത്തികള്‍ തന്റെ പ്രഭാതഭക്ഷണത്തില്‍ പെടുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. പൈലേറ്റ്‌സ്, യോഗ, വെയിറ്റിംഗ് തുടങ്ങിയവയൊക്കെയാണ് ഇഷ്ടപ്പെട്ട വ്യായാമം എന്ന് സാമന്ത കൂട്ടിച്ചേര്‍ത്തു. ചര്‍മ്മസംരക്ഷണത്തിനായി സെറം, സണ്‍സ്‌ക്രീന്‍, സപ്ലിമെന്റുകള്‍ തുടങ്ങിയവയൊക്കെയാണെന്നും സാമന്ത പറയുന്നു.

സാമന്തയുടെ ഈ പ്രഭാത ശീലങ്ങള്‍ ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ത് ഹോസ്പിറ്റലിലെ പോഷകാഹാര & ആരോഗ്യ വിഭാഗം മേധാവി ഡോ. കിരണ്‍ സോണിയുടെ അഭിപ്രായത്തില്‍ ഒരാളുടെ ശാരീരിക-മാനസിക ആരോഗ്യെ മെച്ചപ്പെടുത്താന്‍ വളരെ നല്ലതാണെന്ന് പറയുന്നു.

  • ശരീര വീക്കം കുറയുന്നതിന് പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, വിത്തുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ സമീകൃതാഹാരം കഴിക്കുക.
  • രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പതിവായി ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുക.
  • ധ്യാനം അല്ലെങ്കില്‍ യോഗ പോലുള്ള മൈന്‍ഡ്ഫുള്‍നെസ് പരിശീലനങ്ങളിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കുക.
  • ശരീരത്തിന് സുഖം പ്രാപിക്കാനും വീക്കം നിയന്ത്രിക്കാനും അനുവദിക്കുന്നതിന് ഗുണനിലവാരമുള്ള ഉറക്കത്തിന് മുന്‍ഗണന നല്‍കുക.
  • ജലാംശം നിലനിര്‍ത്തുകയും സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, മദ്യം എന്നിവയുടെ അമിത ഉപഭോഗം ഒഴിവാക്കുകയും ചെയ്യുക.

Content Highlights: From red-light therapy to gratitude journalling Samantha Ruth Prabhu starts her mornings

dot image
To advertise here,contact us
dot image