ഹുക്ക വലിക്കുന്ന ധോണി; കെട്ടടങ്ങാതെ പത്താൻ കൊളുത്തിയ വിവാദം, പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍

താന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതിനുള്ള കാരണങ്ങള്‍ വിശദീകരിക്കുകയായിരുന്നു പത്താന്‍

ഹുക്ക വലിക്കുന്ന ധോണി; കെട്ടടങ്ങാതെ പത്താൻ കൊളുത്തിയ വിവാദം, പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍
dot image

എം.എസ് ധോണിയെ കുറിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ നടത്തിയ ചില വിവാദ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണിപ്പോൾ. താന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നില്‍ ധോണിക്ക് പങ്കുണ്ടെന്ന് ആരോപിച്ച പത്താൻ ക്യാപ്റ്റന്‍ കൂളിന് ഹുക്ക വലിക്കുന്ന ശീലമുണ്ടെന്ന് പറയാതെ പറഞ്ഞുവച്ചു. അതിനിടെയാണ് ധോണിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. പത്താന്റെ വിമർശനങ്ങൾ ഇങ്ങനെ.

'2008 ൽ ആസ്‌ത്രേലിയൻ പര്യടനത്തിനിടയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇര്‍ഫാന്‍ പത്താൻ നന്നായി പന്തെറിയുന്നില്ലെന്ന് മഹി ഭായ് പറഞ്ഞു. പരമ്പരയിൽ ഉടനീളം അന്ന് ഞാൻ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. അതിനാൽ തന്നെ ഞാനിക്കാര്യം അദ്ദേഹത്തോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.

അദ്ദേഹം എന്നോടന്ന് പറഞ്ഞത് പ്രശ്‌നങ്ങളൊന്നുമില്ല ഇർഫാൻ.. കാര്യങ്ങളൊക്കെ പ്ലാൻ അനുസരിച്ച് തന്നെയാണ് നടക്കുന്നത് എന്നാണ്. ഇങ്ങനെയൊരു മറുപടി ലഭിച്ചാൽ എന്താണ് നമ്മൾ ചെയ്യുക. മൈതാനത്ത് എനിക്ക് സാധ്യമാവുന്നത് ചെയ്യുക എന്നതായിരുന്നു അപ്പോൾ എന്റെ മനസ്സ് പറഞ്ഞത്. വീണ്ടും വീണ്ടും വിശദീകരണം ചോദിച്ച് ആത്മാഭിമാനം കളങ്കപ്പെടുത്തുന്നത് എന്തിനാണ്.'- പത്താന്‍ പറഞ്ഞു.

എനിക്ക് ആരുടെയെങ്കിലും റൂമിലിരുന്ന് ഹുക്ക വലിച്ച് ഇത് പോലുള്ള കാര്യങ്ങളിൽ ചർച്ച നടത്തുന്ന ശീലമില്ലെന്ന് പറഞ്ഞ പത്താൻ ധോണിക്കെതിരെ ഒളിയമ്പെയ്യുകയാണെന്ന് വിമർശനമുയർന്നു. ഇതിന് പിന്നാലെയാണ് ക്യാപ്റ്റൻ കൂൾ ഹുക്ക വലിക്കുന്നൊരു പഴയ വീഡിയോ ദൃശ്യം വൈറലായത്.

dot image
To advertise here,contact us
dot image