'ടാ ഇങ്ങനത്തെ വണ്ടി നീ ഓടിച്ചിട്ടുണ്ടോ', 'തലവര' ഷൂട്ടിങ്ങിനിടെ അപകടം; വീഡിയോ പങ്കുവെച്ച് ടീം

നടൻ ശരത് സഭ ഓടിച്ച സ്കൂട്ടർ അർജുൻ അശോകനെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്

'ടാ ഇങ്ങനത്തെ വണ്ടി നീ ഓടിച്ചിട്ടുണ്ടോ', 'തലവര' ഷൂട്ടിങ്ങിനിടെ അപകടം; വീഡിയോ പങ്കുവെച്ച് ടീം
dot image

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രമാണ് തലവര. അർജുൻ അശോകൻ നായകനായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നടന്ന ഒരു അപകടത്തിന്റെ ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് അണിയറക്കാർ. നടൻ ശരത് സഭ ഓടിച്ച സ്കൂട്ടർ അർജുൻ അശോകനെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ശരത് സഭ ഓടിക്കുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് അർജുൻ അശോകനെ ഇടിക്കുന്നതും അദ്ദേഹം നിലത്ത് വീഴുന്നതുമാണ് വീഡിയോയിലുള്ളത്. സ്കൂട്ടർ മറ്റൊരാൾ ഓടിവന്ന് പിടിച്ചുനിർത്തുന്നതും ദൃശ്യത്തിൽ കാണാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 'ടാ ഇങ്ങനത്തെ വണ്ടി നീ ഓടിച്ചിട്ടുണ്ടോ', 'അശോകേട്ട ഞാൻ അപ്പോളെ പറഞ്ഞതാണ് ഇവിടെ സേഫ് അല്ല', 'ആദ്യം എഐ പോലെ തോന്നി', എന്നിങ്ങനെയാണ് വീഡിയോക്ക് വരുന്ന ചിരിപ്പിക്കുന്ന കമന്റുകൾ. ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.

അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. മനോഹരമായ പാട്ടുകളും ചിത്രത്തിലുണ്ട്. കോ പ്രൊഡ്യൂസർ: റുവായിസ് ഷെബിൻ, ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കലാസംവിധാനം: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

Content Highlights: Thalavara shooting set accident video goes viral

dot image
To advertise here,contact us
dot image