
12 പന്തിൽ 11 സിക്സ്! കേരള ക്രിക്കറ്റ് ലീഗിൽ തീപ്പൊരി ബാറ്റിങ്ങുമായി ഞെട്ടിച്ചിരിക്കുകയാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ സൽമാൻ നിസാർ. അവസാന രണ്ട് ഓവറിൽ 69 റൺസാണ് സൽമാന്റെ ബാറ്റിൽ നിന്ന് മാത്രം പിറന്നത്. കാലിക്കറ്റ് 20 ഓവർ ബാറ്റിങ് പൂർത്തിയാക്കി 186 എന്ന സ്കോറിലേക്ക് എത്തിയപ്പോൾ 26 പന്തിൽ നിന്ന് 86 റൺസോടെ സൽമാൻ പുറത്താവാതെ നിന്നു. 330 ആണ് സൽമാന്റെ സ്ട്രൈക്ക്റേറ്റ്. 12 സിക്സർ ആണ് സൽമാന്റെ ബാറ്റിൽ നിന്ന് പറന്നത്.
സൽമാന്റെ സിക്സർ മഴയ്ക്കൊപ്പം മറ്റൊരു അത്യപൂർവമായ ലോകറെക്കോർഡിനും കൂടിയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ക്രിക്കറ്റിൽ ഒരു ഓവറിലെ മുഴുവൻ പന്തുകളിലും സിക്സർ നേടുന്നത് ഇതാദ്യമായല്ല. എന്നാൽ തുടരെ രണ്ട് ഓവറുകൾ നേരിട്ട് അതിലെ പതിനൊന്ന് പന്തുകളും ഒരു താരം സിക്സർ പായിക്കുന്നത് ലോക ക്രിക്കറ്റിൽ തന്നെ ഇതാദ്യമാണ്. ഈ നേട്ടമാണ് സൽമാൻ നിസാർ സ്വന്തമാക്കിയത്.
Salman Nizar smashed 11 sixes in the last 12 balls of the innings in the Kerala Cricket League 2025. 😍🔥#Cricket #KCL #Kerala #Sportskeeda pic.twitter.com/qppqJQ9VsA
— Sportskeeda (@Sportskeeda) August 30, 2025
സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കാലിക്കറ്റിനെ വിജയത്തിൽ നിർണായകമായത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചെടുത്തു. ട്രിവാന്‍ഡ്രത്തിന്റെ പോരാട്ടം 19.3 ഓവരില്‍ 173 റണ്‍സില്‍ അവസാനിച്ചു.
ടീം 13.1 ഓവറില്‍ 76 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയില്‍ പരുങ്ങലിലായിരുന്നപ്പോഴാണ് സല്‍മാന്‍ ക്രീസിലെത്തിയത്. പതിയെ മുന്നേറി 18-ാം ഓവറില്‍ 115 റണ്‍സിലെത്തി നില്‍ക്കുകയായിരുന്ന കാലിക്കറ്റിന്റെ സ്‌കോര്‍ ബോര്‍ഡിനെ അടുത്ത 12 പന്തുകള്‍ കൊണ്ട് സല്‍മാന്‍ 186ല്‍ എത്തിക്കുകയായിരുന്നു.
Content Highlights: Kerala Cricket League 2025: Salman Nizar sets world record; smashes 11 sixes off 12 legal deliveries