
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ പ്രകടനമാണ് ഇപ്പോൾ ക്രിക്കറ്റ് സർക്കിളുകളിൽ ചർച്ചയാവുന്നത്. ഡൽഹി പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ പേസർക്കെതിരെ തുടർച്ചയായി ബൗണ്ടറികൾ പായിച്ചാണ് ആര്യവീർ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
17കാരനായ ആര്യവീര്‍ ഡല്‍ഹി പ്രീമിയര്‍ ലീഗ് താരമാണ്. ഓഗസ്റ്റ് 27 ബുധനാഴ്ച നടന്ന മത്സരത്തില്‍ തുടര്‍ച്ചയായി ബൗണ്ടറി നേടിയാണ് ആര്യവീര്‍ പിതാവിനെ സന്തോഷിപ്പിച്ചത്. ഈസ്റ്റ് ഡൽഹി റൈഡേഴ്സിനെതിരായ മത്സരത്തിൽ കളിക്കാനിറങ്ങിയ ആര്യവീർ 16 പന്തിൽ 22 റൺസടിച്ചാണു പുറത്തായത്.
Virender Sehwag's son Aryavir's debut in the DPL. pic.twitter.com/rM4Cvu1xG9
— Mufaddal Vohra (@mufaddal_vohra) August 27, 2025
ഇപ്പോഴിതാ തന്റെ അരങ്ങേറ്റ മത്സരത്തിലെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ആര്യവീർ. തുടക്കത്തിൽ തന്നെ രണ്ട് ബൗണ്ടറികൾ നേടിയത് അസ്വസ്ഥതകൾ ഒഴിവാക്കാൻ തന്നെ സഹായിച്ചുവെന്ന് ആര്യവീർ പറഞ്ഞു. 22 റൺസ് നേടിയത് അഭിമാനിക്കേണ്ട കാര്യമല്ലെങ്കിലും ടി20 ലീഗിൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ധാരണ നൽകുന്നുണ്ടെന്നും ആര്യവീർ മാധ്യമങ്ങളോട് പറഞ്ഞു.
"ആദ്യത്ത രണ്ട് ബൗണ്ടറികൾ എനിക്ക് ആത്മവിശ്വാസം നൽകി. ഒപ്പം സ്ഥിരത കൈവരിക്കാനും എന്നെ സഹായിച്ചു. പക്ഷേ എന്റെ ഇന്നിംഗ്സ് അത്ര നീണ്ടതായിരുന്നില്ല. അടുത്ത തവണ ഞാൻ മധ്യനിരയിൽ കൂടുതൽ നേരം തുടരാൻ ശ്രമിക്കും", തന്റെ അരങ്ങേറ്റ ഇന്നിംഗ്സിനെക്കുറിച്ച് ആര്യവീർ പറഞ്ഞു.
തന്റെ അരങ്ങേറ്റ ഇന്നിങ്സിനെ കുറിച്ച് അച്ഛനും ഇന്ത്യയുടെ മികച്ച ബാറ്റർമാരിൽ ഒരാളുമായ വീരേന്ദർ സെവാഗ് പറയുന്നത് കേൾക്കണമെന്നും ആര്യവീർ കൂട്ടിച്ചേർത്തു. "തീർച്ചയായും, അച്ഛൻ എന്താണ് പറയുന്നതെന്നും എനിക്ക് അറിയണമല്ലോ!"ട, ആര്യവീർ പറഞ്ഞു.
Content Highlights: 'I have to listen to my father' Virender Sehwag's Son Aryavir After DPL Debut