പുജാര, വിരാട്, രോഹിത്, ബിസിസിഐ കാണിച്ചത് മര്യാദ ഇല്ലായ്മ; ആഞ്ഞടിച്ച് മുൻ താരം

ഈയടുത്താണ് മൂന്ന് പേരും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്

പുജാര, വിരാട്, രോഹിത്, ബിസിസിഐ കാണിച്ചത് മര്യാദ ഇല്ലായ്മ; ആഞ്ഞടിച്ച് മുൻ താരം
dot image

വിരാട് കോഹ്ലി, രോഹിത് ശർമ, ചേതേശ്വർ പുജാര എന്നിവരുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നമുള്ള വിരമിക്കൽ പ്രഖ്യാപനത്തിൽ അതൃപ്തി അറിയിച്ച് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇരു കളിക്കാരും ബിസിസിഐയും തമ്മിൽ കമ്മ്യൂണിക്കേഷൻ ഗ്യാപ് വന്നിരുന്നുവെന്നും ഇരുവർക്കും പ്രോപ്പർ ഫെയർവെൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

'നിങ്ങൾ രാജ്യത്തിനായി നൂറ് ടെസ്റ്റുകൾ കളിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു മികച്ച കളിക്കാരനാണ്. വിരാടും രോഹിത്തും വിരമിച്ചപ്പോൾ അവിടെ ഒരു കമ്മ്യൂണിക്കേഷനുണ്ടായിരുന്നു. ബിസിസി ഈ താരങ്ങളുമായി സംസാരിക്കണമായിരുന്നു. എന്നാൽ ബോർഡ് ഇക്കാര്യം ശ്രദ്ധിച്ചില്ല. അത് അത്ര നല്ല കാര്യമല്ല, പ്രത്യേകിച്ചും അവരുടെ സംഭാവനകൾ പരിശോധിക്കുമ്പോൾ. ഫെയർവെൽ മാച്ച് പോലുമില്ലാതെയാണ് വിരാട് വിരമിച്ചത്. അദ്ദേഹം ഇതിലും മികച്ച ഒരു പടിയിറക്കം അർഹിച്ചിരുന്നു. അവനെ പോലെ ഒരു താരത്തെ കണ്ടെത്താൻ ഇന്ത്യ ബുദ്ധിമുട്ടും.

കഴിഞ്ഞ കുറച്ചുകാലമായി പൂജാര ഇന്ത്യയ്ക്കായി കളിക്കുന്നില്ലെങ്കിൽ പോലും ബി.സി.സി.ഐ അവനുമായി സംസാരിക്കണമായിരുന്നു. അവനും മികച്ച ഒരു ഫെയർവെൽ തന്നെ ലഭിക്കുമായിരുന്നു. ഇത് താരങ്ങളും സെലക്ടർമാരും ക്രിക്കറ്റ് ബോർഡും തമ്മിലുള്ള സഹകരണത്തിന്റെ കൂടി കാര്യമാണ്,' ശ്രീകാന്ത് കൂട്ടിച്ചേർത്തു.

Content Highlights- Kris Srikanth Blames bcci for retirements of Pujara , rohit and Kohli

dot image
To advertise here,contact us
dot image