
റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായി വിവാഹനിശ്ചയം കഴിഞ്ഞതോടെ ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 2024 മുതല്‍ തന്നെ ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജൂണില്‍ നടന്ന പാരിസ് ഫാഷന്‍വീക്കിലാണ് ഇരുവരും പ്രണയം സ്ഥിരീകരിച്ചത്.
ഷെയ്ഖ മഹ്റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നറിയപ്പെടുന്ന ഷെയ്ഖ മഹ്റ, ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെയും ഗ്രീക്ക് പാരമ്പര്യമുള്ള സോ ഗ്രീഗോറക്കോസിൻ്റെയും മകളാണ്. 1994-ലാണ് ഷെയ്ഖയുടെ ജനനം. സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ദുബായ് രാജകുടുംബാംഗങ്ങളിൽ ഒരാളുമാണ് ഷെയ്ഖ.
ദുബായ് രാജകുമാരി ഷെയ്ഖ മഹ്‌റ, ഈ പേര് സ്വീകരിക്കുന്നതിന് മുൻപ് ക്രിസ്റ്റീന എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ലണ്ടനിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ പഠനം പൂർത്തിയാക്കിയ അവർ ദുബായിൽ തിരിച്ചെത്തി വിവിധ സാമൂഹിക വികസന പദ്ധതികളിൽ പങ്കെടുത്തു. 2025 ഏപ്രിലിൽ അവർ തന്റെ പേര് 'ക്രിസ്റ്റ്യാന' എന്ന് മാറ്റി.
രാജകീയ ചുമതലകൾക്ക് പുറമെ, ഇവർ ഒരു സംരംഭക കൂടിയാണ്. പിതാവിനെപ്പോലെ, ഷെയ്ഖ മഹ്റയും തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പിന്തുടരുന്നു. 2021-ൽ, ദുബായ് സർക്കാരിൻ്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയിലെ രാജകുടുംബത്തിൻ്റെ പ്രധാന അംബാസഡറായി അവർ പ്രവർത്തിച്ചു. അശരണരായ കുട്ടികളെയും ദുർബല സമൂഹങ്ങളെയും പിന്തുണയ്ക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2023-ൽ ഷെയ്ഖ മഹ്റ മറ്റൊരു ദുബായ് രാജകുടുംബാംഗമായ ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമുമായി വിവാഹിതയായിരുന്നു. ആഡംബരപൂർണ്ണമായ ഈ വിവാഹം, ദുബായിലെ അൽ മക്തൂം രാജകുടുംബത്തിലെ രണ്ട് ശാഖകളുടെ ഐതിഹാസികമായ ഒത്തുചേരലായി വിലയിരുത്തപ്പെട്ടു.
ഷെയ്ഖ മഹ്‌റയുടെ രാജകീയ വിവാഹത്തിന് ഏകദേശം 50 ദശലക്ഷം ഡോളർ (ഏകദേശം 415 കോടി രൂപ) ചെലവഴിച്ചതായി റിപ്പോർട്ടുകളുണ്ട്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം, 2024 മെയ് മാസത്തിൽ അവർക്ക് ഒരു മകൾ ജനിച്ചു, അവൾക്ക് മഹ്‌റ ബിൻത് മന അൽ മക്തൂം എന്ന് പേരിട്ടു.
ഭര്‍ത്താവ് വിശ്വാസവഞ്ചന നടത്തിയെന്നാരോപിച്ചാണ് രാജകുമാരി ഇയാളെ ഉപേക്ഷിച്ചത്. 'പ്രിയപ്പെട്ട ഭര്‍ത്താവേ, നിങ്ങള്‍ മറ്റ് ബന്ധങ്ങളില്‍ തിരക്കായതിനാല്‍ ഞാന്‍ നമ്മുടെ വിവാഹമോചനം ഇവിടെ പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളെ വിവാഹ മോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാന്‍ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ടേക്ക് കെയര്‍, നിങ്ങളുടെ മുന്‍ഭാര്യ' എന്നായിരുന്നു രാജകുമാരി ഇന്‍സ്റ്റഗ്രാമില്‍ അന്ന് കുറിച്ചത്.
അണ്‍ഫോര്‍ഗെറ്റബിള്‍, നോ സ്‌റ്റൈലിസ്റ്റ്, തുടങ്ങിയ ഹിറ്റുകളുടെ പേരില്‍ പ്രസിദ്ധനായ റാപ്പറാണ് ഫ്രഞ്ച് മൊണ്ടാന. ഇയാളുടെ യഥാര്‍ഥ പേര് കരിം ഖര്‍ബൗച്ച് എന്നാണ്. ഉഗാണ്ടയിലെ വിദ്യാഭ്യാസ പദ്ധതികള്‍ക്കും ആരോഗ്യമേഖലയ്ക്കും നിരവധി ദനസഹായങ്ങള്‍ നല്‍കുന്ന മൊണ്ടാന മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുടെ പേരിലും അറിയപ്പെടുന്നയാളാണ്. 2007ല്‍ ഡിസൈനറായിരുന്ന നദീന്‍ ഖര്‍ബൗച്ചവുമായി വിവാഹം കഴിഞ്ഞ മൊണ്ടാന 2014ല്‍ വിവാഹമോചനം നേടിയിരുന്നു. ഇവര്‍ക്ക് 16 വയസ്സുള്ള മകനുണ്ട്.
Content Highlights: Who is Sheikha Mahra? marrying rapper French Montana