
കെ സി എല്ലിൽ വീണ്ടും വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു സാംസൺ. ട്രിവാൻഡ്രം റോയൽസിനെതിരെ 31 പന്തിൽ 52 റൺസ് എടുത്ത് താരം ക്രീസിലുണ്ട്.
കഴിഞ്ഞ ഇന്നലെ നടന്ന കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരെയുള്ള മത്സരത്തിൽ താരം കളിച്ചിരുന്നില്ല. എന്നാൽ അതിന് മുമ്പിലുള്ള മത്സരത്തിൽ താരം അർധ സെഞ്ച്വറിയും അതിന് മുമ്പുള്ള മത്സരത്തിൽ സെഞ്ച്വറിയും നേടിയിരുന്നു.
അതേ സമയം സഞ്ജുവിന്റെ കരുത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് 13 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലാണ്. വിനൂപ് 42(26), സലി സാംസൺ 9(7) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.
Content Highlights: Another explosive fifty; Sanju with consistent form in KCL