
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം വീരേന്ദർ സെവാഗ് ക്രിക്കറ്റ് കളിച്ചിട്ട് 10 വർഷത്തോളം അടുക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ ക്രിക്കറ്റിലേക്ക് വരവറിയിക്കുകയാണ്. ഡെൽഹി പ്രീമിയർ ലീഗിലാണ് സെവാഗിന്റെ മകൻ ആര്യീർ സെവാഗ് വരവറിയിക്കുന്നത്.
സെൻട്രൽ ഡൽഹിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ തതാരം 16 പന്തിൽ നിന്നും 22 റൺസ് സ്വന്തമാക്കി. ഒരുപാട് പരിചയ സമ്പത്തുള്ള ഇന്ത്യൻ താരം നവ്ദീപ് സൈനിയെ അടക്കം ബൗണ്ടറിക്ക് പായിക്കാൻ കുട്ടിത്താരത്തിനായി.
🚨 AARYAVIR SEHWAG DEBUT 🚨
— Johns. (@CricCrazyJohns) August 27, 2025
- Virender Sehwag’s son Aaryavir Sehwag scored 22(16) on his Delhi Premier League Debut. 🔥 pic.twitter.com/IomoKPRv9Y
നേരിട്ട നാലാം പന്തിലാണ് ആര്യവീർ ആദ്യ റൺ നേടുന്നത്. എന്നാൽ സൈനിയുടെ ഓവറിൽ അച്ഛൻ സെവാഗിനെ ഓർമിപ്പിക്കുന്ന ഷോട്ടുകളുമായി ആര്യവീർ കളം നിറഞ്ഞു. ഇന്നിങ്‌സിലെ മൂന്നാം ഓവർ എറിയാനെത്തിയ സൈനിയുടെ ആദ്യ പന്ത് തന്നെ ആര്യവീർ ബൗണ്ടറി കടത്തി. രണ്ടാം പന്തും അദ്ദേഹം ഫോറടിച്ചുകൊണ്ട് തന്റെ തനി സ്വരൂപം കാണിച്ചു. ഇത് കയ്യൻ സപിന്നർ റൗനാക് വഗേലയെയും ആര്യവീർ തുടർച്ചയായി രണ്ട് ഫോറിന് പായിച്ചു. എന്നാൽ ആ ഓവറിൽ തന്നെ കുട്ടി സെവാഗ് പുറത്തായി. 16 പന്ത് മാത്രമെ കളിച്ചുള്ളുവെങ്കിലും മികച്ച ഒരു തുടക്കമാണ് ആര്യവിർ സെവാഗിന് കരിയറിൽ ലഭിച്ചിരിക്കുന്നത്.
Content Highlights- Aryavir Sehwag Arrived in Proffessional Cricket