അടുത്ത ഫാബ് ഫോർ ആരൊക്കെ?; തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരങ്ങൾ; ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാർ

ഭാവിക്രിക്കറ്റിലെ ഗോട്ടുകളെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരങ്ങളായ മൊയീന്‍ അലിയും ആദില്‍ റഷീദും.

dot image

ഭാവിക്രിക്കറ്റിലെ ഗോട്ടുകളെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരങ്ങളായ മൊയീന്‍ അലിയും ആദില്‍ റഷീദും. വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്ത് , ജോ റൂട്ട് , കെയ്ൻ വില്യംസൺ എന്നിവരടങ്ങുന്ന ഫാബ് ഫോർ കരിയറിന്റെ അവസാന കാലഘട്ടത്തിലാണ്. ഇതിൽ വിരാട് കോഹ്‌ലി ഇതിനകം തന്നെ ടെസ്റ്റ് ടി 20 യിൽ നിന്ന് വിരമിച്ചു കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മൊയീന്‍ അലിയും ആദില്‍ റഷീദും അടുത്ത ഫാബ് ഫോർ തിരഞ്ഞെടുത്തത്.

ഇരുവരുടെയും ലിസ്റ്റില്‍ രണ്ട് ഇന്ത്യൻ താരങ്ങള്‍ ഇടം നേടിയെന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ താരങ്ങളായ ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കും ന്യൂസിലന്‍ഡ് താരം രച്ചിന്‍ രവീന്ദ്രയും അടങ്ങുന്നതാണ് മൊയീന്‍ അലി തെരഞ്ഞെടുത്ത ഫാബ് ഫോര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ നായകന്‍ ശുഭ്മാന്‍ ഗില്‍ പുറത്തെടുത്ത പ്രകടനത്തെയും മൊയീന്‍ അലി പ്രശംസിച്ചു.

ഫാബ് ഫോറില്‍ ഈ രണ്ട് ഇന്ത്യൻ താരങ്ങള്‍ക്കൊപ്പം രണ്ട് ഇംഗ്ലണ്ട് താരങ്ങളെയാണ് ആദില്‍ റഷീദ് തിരഞ്ഞെടുത്തത്. ഹാരി ബ്രൂക്കിനൊപ്പം ന്യൂസിലന്‍ഡ് താരം രച്ചിന്‍ രവീന്ദ്രയെ ഒഴിവാക്കി പകരം ഇംഗ്ലണ്ട് യുവതാരം ജേക്കബ് ബേഥലിനാണ് ആദിൽ ഫാബ് ഫോറില്‍ ഇടം നല്‍കിയത്.

Content Highlights: Who are the next Fab Four?; England players selected; Two Indians on the list

dot image
To advertise here,contact us
dot image