'നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകുന്നു'; വൈറലായി ടെയ്‌ലർ സ്വിഫ്റ്റിന്റെ വിവാഹ നിശ്ചയ ചിത്രം

ഒരു പൂന്തോട്ടത്തിനിടയിൽ ഇരുവരും ഒന്നിച്ച് നിൽക്കുന്നതും വിവാഹമോതിരത്തിന്റെ ചിത്രങ്ങളുമാണ് ടെയ്‌ലർ പങ്കുവെച്ചിട്ടുള്ളത്

'നിങ്ങളുടെ ഇംഗ്ലീഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകുന്നു'; വൈറലായി ടെയ്‌ലർ സ്വിഫ്റ്റിന്റെ വിവാഹ നിശ്ചയ ചിത്രം
dot image

പോപ് ഗായിക ടെയ്‌ലർ സ്വിഫ്റ്റും ഫുട്ബോൾ താരം ട്രാവിസ് കെൽസും വിവാഹിതരാകാൻ ഒരുങ്ങുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ ടെയ്‌ലർ സ്വിഫ്റ്റ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘നിങ്ങളുടെ ഇംഗ്ലിഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകുന്നു’ എന്ന ക്യാപ്ഷനൊപ്പമാണ് ടെയ്‌ലർ ചിത്രങ്ങൾ പങ്കുവെച്ചത്.

ഒരു പൂന്തോട്ടത്തിനിടയിൽ ഇരുവരും ഒന്നിച്ച് നിൽക്കുന്നതും വിവാഹമോതിരത്തിന്റെ ചിത്രങ്ങളുമാണ് ടെയ്‌ലർ പങ്കുവെച്ചിട്ടുള്ളത്. നിമിഷ നേരം കൊണ്ടാണ് ഈ വാർത്ത സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചത്. ടെയ്ലറിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 2023ലാണ് ടെയ്ലർ സ്വിഫ്റ്റും ട്രാവിസ് കെല്‍സും ഡേറ്റിങ് തുടങ്ങിയത്. കൻസാസിൽ നടന്ന സ്വിഫ്റ്റിന്റെ സംഗീത നിശയിൽ കെൽസ് പങ്കെടുത്തിരുന്നു. അന്നുമുതലാണ് ഇരുവരും തമ്മിൽ പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തെ സംബന്ധിച്ചിട്ടുള്ള മറ്റു വിവരങ്ങൾ പങ്കുവച്ചിട്ടില്ല.

Content Highlights: Taylor Swift engagement pictures going viral

dot image
To advertise here,contact us
dot image