
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ താരം ചേതേശ്വർ പൂജാര വിരമിച്ചിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരിൽ ഒരാളായിരുന്നു പൂജാര. ടെക്‌നിക്കിനെയും ടെസ്റ്റിനെയും റിഡിഫൈൻ ചെയ്ത താരമായിരുന്നു പൂജാര. ബാറ്റിങ്ങിന്റെ രീതികൾ മാറിയ കാലത്തും പരമ്പരാഗത ടെസ്റ്റ് ബാറ്റിങ് ശൈലിയായിരുന്നു പുജാര പിന്തുടർന്നത്.
ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ചൂണ്ടിക്കാട്ടി പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്ക്രറ്റ് അനലിസ്റ്റുമായ ആകാഷ് ചോപ്ര. പൂജാരയെപോലെ മനകരുത്തും ദൃഢനിശ്ചയവും പോരാട്ടവീര്യവുമുള്ള കളിക്കാർ നിലവിലില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ചോപ്ര.
ചേതേശ്വർ പൂജാര മിസ്റ്റർ ഡിപൻഡബിളാണ്. ഒരുപാട് ധൈര്യവും ദൃഢനിശ്ചയവും പോരാട്ടവീര്യവും പൂജാരക്കുണ്ട്. എന്ത് ജോലി ഏൽപിച്ചാലും അത് അവൻ ചിരിച്ചോണ്ട് ചെയ്യും. അവനെ പോലുള്ള കളിക്കാർ നിലവിലില്ല. ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു മനോഹര പാടം കൂടി അവസാനിക്കുന്നു. നിന്റെ കൂടെയും എതിരായും കളിക്കാൻ സാധിച്ചതിൽ അഭിമാനം.
ടീമിന് വേണ്ടി അവൻ എന്തും ചെയ്യും. മതിൽ പൊളിക്കാനും മതിലാകാനും അവന് സാധിക്കും. ഇന്ത്യക്ക് വേണ്ടിയുള്ള ദൈർഘ്യമേറിയ ടെസ്റ്റ് ഇന്നിങ്‌സ് പുജിയുടെ ബാറ്റിൽ നിന്നുമാണ്. ഒരു ടെസ്റ്റ് മത്സരത്തിന്റെ അഞ്ച് ദിവസവും അവൻ ബാറ്റ് ചെയ്തിട്ടുണ്ട,' ആകാശ് ചോപ്ര പറഞ്ഞു.
ഓഗസ്റ്റ് 24 ഞായറാഴ്ചയാണ് പൂജാര ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 37 കാരനായ പൂജാര 103 ടെസ്റ്റുകളിൽ നിന്ന് 43.60 ശരാശരിയിൽ 7195 റൺസ് നേടിയിട്ടുണ്ട്, അഞ്ച് ഏകദിനങ്ങളിൽ നിന്ന് 10.20 ശരാശരിയിൽ 51 റൺസും നേടി.
Content Highlights- Akash Chopra Praises Chetheswar Pujara