' ആ പരമ്പരയിലെ ബാറ്റിങ് ഒരിക്കലും മറക്കാൻ സാധിക്കില്ല'! പൂജാരക്ക് ഹൃദയഹാരിയായ കുറിപ്പുമായി സച്ചിൻ

പൂജാര സംയനവും ധൈര്യവും ടെസ്റ്റ് ക്രിക്കറ്റിനോട് അടങ്ങാത്ത സ്‌നേഹവും കാണിച്ചുവെന്ന് സച്ചിൻ പോസ്റ്റിൽ കുറിച്ചു

dot image

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ചേതേശ്വർ പൂജാരയെ പ്രശംസിച്ച് പോസ്റ്റിട്ട് ഇതിഹാസ ക്രിക്കറ്റർ സച്ചിൻ ടെണ്ടുൽക്കർ. പൂജാര സംയനവും ധൈര്യവും ടെസ്റ്റ് ക്രിക്കറ്റിനോട് അടങ്ങാത്ത സ്‌നേഹവും കൊണ്ടുവന്നെന്ന് സച്ചിൻ പോസ്റ്റിൽ കുറിച്ചു.

'പൂജാര നീ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ വരുന്നത് ഒരു ഉറപ്പായിരുന്നു. നീ സംയനം, ധൈര്യം. എന്നിവക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റിന് അടങ്ങാത്ത സ്‌നേഹവും നൽകി. നിന്റെ പാറ പോലെ ഉറച്ച ടെക്‌നിക്ക്, ക്ഷമ, എല്ലാം ഇന്ത്യൻ ടീമിന് ആവശ്യഘട്ടങ്ങളിൽ താങ്ങായി നിന്നിട്ടുണ്ട്.

ഒരുപാട് മികച്ച പ്രകടനങ്ങളിൽ ഓസ്‌ട്രേലിയക്കെതിരെ 2018്ൽ നടത്തിയതാണ് ഏറ്റവും മികച്ചതായി നിൽക്കുന്നത്. അന്ന് നീ പുറത്തെടുത്ത പ്രകടനവും നേടിയ റൺസുമില്ലായിരുന്നുവെങ്കിൽ ഇന്ത്യക്ക് വിജയിക്കാൻ സാധിക്കില്ലായിരുന്നു. മികച്ച കരിയറിന് അഭിനന്ദനങ്ങൾ. അടുത്ത ചാപ്റ്ററിന് എല്ലാവിധ ബാവുകങ്ങൾ. രണ്ടാം ഇന്നിങ്‌സ് ആസ്വദിക്കൂ,' സച്ചിൻ കുറിച്ചു.

2023ലാണ് പൂജാര അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. 103 ടെസ്റ്റുകൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 43.6 ശരാശരിയിൽല നിന്ന് 7195 റൺസാണ് ടെസ്റ്റ് ക്രിക്കറ്റിൽ കുറിച്ചത്. 19 സെഞ്ച്വറിയും 35 അർധസെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ചു. അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത് 2013ൽ

സോഷ്യൽ മീഡിയയിലൂടെയാണ് പൂജാര തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 'ഇന്ത്യൻ ജേഴ്‌സി അണിയുന്നതും ദേശിയ ഗാനം ആലപിക്കുന്നതുമെല്ലാം ഒരിക്കലും പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭവമാണ്. എന്നാലും എല്ലാ നല്ല കാര്യത്തിനും അന്ത്യം വേണമെന്നാണല്ലോ. ഏറ്റവു നന്ദിയുമായി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നു. നിങ്ങളുടെ എല്ലാം സ്‌നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നു,' എക്‌സിൽ കുറിച്ചു.

Content Highlights- Sachin Tendulkar Post about Chetheswar Pujara

dot image
To advertise here,contact us
dot image