
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള പാകിസ്താന്‍ ടീം പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവരെ ഒഴിവാക്കിയായിരുന്നു പാകിസ്താന്‍ ടീം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ബാബറിനെയും റിസ്‌വാനെയും പുറത്താക്കിയതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി.
ദേശീയ ക്രിക്കറ്റ് ടീമിലെ ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് വളരെ കുറഞ്ഞ പങ്കേയുള്ളൂവെന്നായിരുന്നു പിസിബി ചെയർമാന്റെ പ്രതികരണം. പാക് ടീമിലേക്ക് തിരഞ്ഞെടുക്കേണ്ട കളിക്കാരെക്കുറിച്ചുള്ള ഏതൊരു തീരുമാനവും ഉപദേശക സമിതിയും സെലക്ഷൻ കമ്മിറ്റിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് നടക്കുന്നതെന്നും നഖ്‌വി വ്യക്തമാക്കി. ദീർഘകാലത്തേക്ക് കഴിയുന്നത്ര വളർന്നുവരുന്ന പ്രതിഭകളെ വളർത്തിയെടുക്കുക എന്നതാണ് പിസിബിയുടെ ലക്ഷ്യമെന്നും നഖ്‌വി വിശദീകരിച്ചു,
“ആദ്യം തന്നെ പറയാം, കളിക്കാരെ ടീമിലേക്ക് കൊണ്ടുവരുന്നതിലും അവരെ പുറത്താക്കുന്നതിലും എനിക്ക് ഒരു ശതമാനം പോലും പങ്കില്ല. ഞങ്ങൾക്ക് ഒരു സെലക്ഷൻ കമ്മിറ്റിയും പിന്നീട് ഒരു ഉപദേശക സമിതിയും ഉണ്ട്. അവരെല്ലാം ഒരുമിച്ച് ഇരുന്ന് ഒരുപാട് ചർച്ച ചെയ്താണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. 8-10 മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചകൾ, ചിലപ്പോൾ 2-3 ദിവസം വരെ. തീർച്ചയായും ഒരു ടീമിനെ തിരഞ്ഞെടുക്കുകയെന്ന കർത്തവ്യം വളരെ മികച്ച കൈകളിലാണുള്ളത്. എല്ലാ പ്രൊഫഷണലുകളും അവിടെയുണ്ട്”, നഖ്‌വി പറഞ്ഞു.
'ഒരു കാര്യം മാത്രമാണ് ഞാൻ അവരോട് പറഞ്ഞിട്ടുള്ളത്. എന്ത് തീരുമാനമെടുത്താലും അത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. അതിൽ എന്റെ എല്ലാ പിന്തുണയുമുണ്ടാകും. ഇപ്പോൾ, ക്രിക്കറ്റിൽ കൂടുതൽ മത്സരം ഉണ്ടാകുന്നതിനും മികച്ചവരിൽ ഏറ്റവും മികച്ചവരെ മുന്നോട്ട് കൊണ്ടുവരുത്തുന്നതും അവരെ വളത്തിയെടുക്കുന്നതുമാണ് ഞങ്ങളുടെ ശ്രമം”, അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്താന്‍, യുഎഇ ടീമുകളുള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഏഷ്യാകപ്പിനുമുള്ള ടീമിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. സല്‍മാന്‍ അഗയാണ് നായകന്‍. നേടിയിട്ടുണ്ട്. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് ത്രിരാഷ്ട്ര പരമ്പര നടക്കുന്നത്. അതിന് ശേഷമാണ് പാകിസ്താന്‍ ഏഷ്യാകപ്പില്‍ കളിക്കുക.
🚨 BREAKING 🚨
— Sportskeeda (@Sportskeeda) August 17, 2025
Pakistan have announced their squad for the Asia Cup 2025. 🏆
Can they win the title under Salman Agha? 👀#Cricket #AsiaCup #Pakistan #Sportskeeda pic.twitter.com/QSFMsxU4u0
2025ലെ ഏഷ്യാ കപ്പിനുള്ള പാകിസ്താന്‍ ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ് , ഹുസൈന്‍ തലത്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍) മുഹമ്മദ് നവാസ്, മുഹമ്മദ് വാസിം ജൂനിയര്‍, ഷഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ് , സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മൊഖിം.
Content Highlights: PCB chief Mohsin Naqvi breaks silence on Babar Azam, Mohammad Rizwan Asia Cup snub