'ഹൈക്കമാൻഡ് കൈവിട്ടിട്ടും രാഹുലിനെ ഷാഫിയും സതീശനും സംരക്ഷിക്കുന്നു, ഇവരെ തുറന്നുകാട്ടും': വി കെ സനോജ്

ഷാഫി പറമ്പിൽ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. പലതും പുറത്തുവരുമെന്ന ഭയത്തിൽ വൃത്തികെട്ട ഏർപ്പാടിന് ഷാഫി കൂട്ടുനിൽക്കുന്നുവെന്നും സനോജ് തുറന്നടിച്ചു

dot image

കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന് വന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനേജ്. രാഹുലിനെതിരെ ആരോപണങ്ങൾ മാത്രമല്ല തെളിവുകളുണ്ടെന്നും ഹൈക്കമാൻഡ് കൈവിട്ടിട്ടും രാഹുലിനെ ഷാഫി പറമ്പിൽ എംഎൽഎയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംരക്ഷിക്കുന്നുവെന്നും സനോജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഷാഫി പറമ്പിൽ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. പലതും പുറത്തുവരുമെന്ന ഭയത്തിൽ വൃത്തികെട്ട ഏർപ്പാടിന് ഷാഫി കൂട്ടുനിൽക്കുന്നുവെന്നും സനോജ് തുറന്നടിച്ചു. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എംപി, വിഡി സതീശൻ എന്നിവരെ തുറന്നു കാട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി കെ സനോജിന്റെ വാക്കുകൾ

'പരാതികളുമായി വരുന്ന പെൺകുട്ടികളെ ഭീഷണിപ്പെടുത്തി അവരെ നിശബ്ദരാക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ നടക്കുന്നു. സമൂഹമാധ്യമങ്ങളിൽ പരാതിപറഞ്ഞ പെൺകുട്ടികൾ ആക്ഷേപം നേരിടുന്നു. അതിൽ കോൺഗ്രസിന് എന്താണ് പറയാനുള്ളത്.ഒരു ഭാഗത്ത് ഈ പെൺകുട്ടികൾക്കൊപ്പമാണെന്ന് പറയുന്ന കോൺഗ്രസ്, രാഹുലിനെ കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് ഇതുവരെ പുറത്താക്കാൻ തയ്യാറായിട്ടില്ല, എംഎൽഎ സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്നും പരസ്യമായി പറഞ്ഞിട്ടില്ല, യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ സ്ഥാനത്ത് നിന്ന് മാത്രമല്ല ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെ ഇത്തരത്തിലുള്ള ഒരാൾ ജനപ്രതിനിധിയായോ പൊതുപ്രവർത്തകനായോ ഉണ്ടാകാൻ പാടില്ലെന്നതാണ്.

ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എംപി, വിഡി സതീശൻ എന്നിവരെ തുറന്നു കാട്ടേണ്ടതുണ്ട്, അവരെ തുറന്നുകാട്ടാൻ ആവശ്യമായ പ്രചരണം കൂടി ഡിവൈഎഫ്‌ഐ ഏറ്റെടുക്കും.'

Content Highlights: DYFI state secretary VK Sanoj about allegations against Rahul Mamkootathil

dot image
To advertise here,contact us
dot image