ബാബറുമില്ല, റിസ്‌വാനുമില്ല; ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്താന്‍

സെപ്റ്റംബർ ഒൻപത് മുതൽ യുഎഇയിലാണ് ഏഷ്യാ കപ്പ് ടൂർണമെന്റ് ആരംഭിക്കുന്ന‌ത്

dot image

ഏഷ്യാ കപ്പിനുള്ള ടി20 ടീമിനെ പ്രഖ്യാപിച്ച് പാകിസ്താൻ. സൽമാൻ അലി ആഗയാണ് പാക് പടയെ നയിക്കുന്നത്. സീനിയർ‌ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരെ ഒഴിവാക്കിയാണ് പാകിസ്താൻ ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

ബാബറിന്റെയും റിസ്‌വാന്റെയും സമീപകാല ടി20 പ്രകടനങ്ങളിലെ മോശം പ്രകടനമാണ് ടീമിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള പ്രധാന കാരണമായത്. ഇവർക്ക് പകരം ഫഖർ സമാൻ, വിക്കറ്റ് കീപ്പർ മുഹമ്മദ് ഹാരിസ്, പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവരെ ടീമിലുൾപ്പെടുത്തി.

സെപ്റ്റംബർ ഒൻപത് മുതൽ യുഎഇയിലാണ് ഏഷ്യാ കപ്പ് ടൂർണമെന്റ് ആരംഭിക്കുന്ന‌ത്. ഗ്രൂപ്പ് ‘എ’യിൽ പാകിസ്താൻ ഇന്ത്യ, ഒമാൻ, യുഎഇ എന്നീ ടീമുകളുമായി ഏറ്റുമുട്ടും.

2025ലെ ഏഷ്യാ കപ്പിനുള്ള പാകിസ്താന്‍ ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ് , ഹുസൈന്‍ തലത്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍) മുഹമ്മദ് നവാസ്, മുഹമ്മദ് വാസിം ജൂനിയര്‍, ഷഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ് , സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സുഫിയാന്‍ മൊഖിം.

Content Highlights: Pakistan Squad For Asia Cup 2025: Babar Azam, Mohammad Rizwan Snubbed

dot image
To advertise here,contact us
dot image