കെസിഎല്ലിൽ തിളങ്ങാനാവാതെ സഞ്ജു! ഒരു ബൗണ്ടറി പോലും നേടാതെ 22 പന്തുകൾ

ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടിയിരുന്നു

dot image

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ അഞ്ചാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി ബ്ലൂ ടൈഗേഴ്‌സും ആലപ്പി റിപ്പൾസുമാണ് മത്സരത്തിൽ മാറ്റുരുക്കുന്നത്. ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബാറ്റിങ്ങിൽ പരാജയമായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്. 22 പന്ത് നേരിട്ട സഞ്ജുവിന് ഒരു ബൗണ്ടറി പോലും പായിക്കാൻ സാധിച്ചില്ല. 22 പന്തിൽ 13 റൺസാണ് അദ്ദേഹം നേടിയത്. വെറും 59.1 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ബാറ്റ് വീശിയത്. ആറാമനായാണ് സാംസൺ ക്രീസിലെത്തിയത്.

ഓപ്പണിങ് ഇറങ്ങിയ വിനൂപ് മനോഹരൻ 31 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്‌സറുമടിച്ച് 66 റൺസ് നേടി ടൈഗേഴ്‌സിന്റെ ടോപ് സ്‌കോററായി. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റനും സഞ്ജുവിന്റെ സഹോദരനുമായ സാലി സാംസണ് വെറും ആറ് റൺസ് മാത്രമെ നേടാൻ സാധിച്ചുള്ളൂ.

അവാസനം വ ഓവറുകളിൽ തകർത്തടിച്ച വാലറ്റക്കാരന് ആൽഫി ഫ്രാൻസിസിന്റെ ബാറ്റിങ്ങാണ് ടൈഗേഴ്‌സിനെ 180 കടത്തിയത്. 13 പന്തിൽ നിന്നും നാല് സിക്‌സറും ഒരു ഫോറുമടക്കം 31 റൺസാണ് അദ്ദേഹം നേടിയത്.

Content Highlights- Sanju Samson didnt scored a single four in his innings of 22 balls in KCl

dot image
To advertise here,contact us
dot image