ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പാലാരിവട്ടത്ത് ജിന്റോക്ക് കൂടി പങ്കാളിത്തമുണ്ടായിരുന്ന ജിമ്മില്‍ അതിക്രമിച്ച് കയറി പതിനായിരം രൂപയും രേഖകളും മോഷ്ടിച്ചെന്ന കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി

dot image

കൊച്ചി: ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പാലാരിവട്ടത്ത് ജിന്റോ പിഡിക്ക് കൂടി പങ്കാളിത്തമുണ്ടായിരുന്ന ജിമ്മില്‍ അതിക്രമിച്ച് കയറി പതിനായിരം രൂപയും രേഖകളും മോഷ്ടിച്ചെന്ന കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ജിം നടത്തിപ്പുകാരിയായ ബിസിനസ് പങ്കാളി നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്.

രാത്രിയിൽ ബോഡി ബിൽഡിംഗ്‌ സെന്ററിൽ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തിയായിരുന്നു പൊലീസിന് പരാതി പോയത്. നേരത്തെ പരാതിക്കാരി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ജിന്റോക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മോഷണ കേസിലൽ മറ്റന്നാളാണ് ജിന്റോ പിഡി പാലാരിവട്ടം പൊലീസില്‍ ഹാജരാകേണ്ടത്.

Content Highlight : High Court stays arrest of Jinto PD

dot image
To advertise here,contact us
dot image