അക്‌സറിനെ മാറ്റി എന്തുകൊണ്ട് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കി?; വിശദീകരണവുമായി സൂര്യകുമാർ യാദവ്

ഗിൽ വൈസ് ക്യാപ്റ്റനായി എത്തിയപ്പോൾ കഴിഞ്ഞ പരമ്പരകളിൽ ആ സ്ഥാനത്തുണ്ടായിരുന്ന സ്പിൻ ഓൾ റൗണ്ടർ അക്‌സർ പട്ടേലിറ്റിനെ സ്ഥാനം തെറിച്ചു

dot image

കാത്തിരിപ്പിന് വിരാമായി. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷ തെറ്റിക്കാതെ മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടി. സൂര്യകുമാർ യാദവ് തന്നെയാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി എത്തി. ഗിൽ വൈസ് ക്യാപ്റ്റനായി എത്തിയപ്പോൾ കഴിഞ്ഞ പരമ്പരകളിൽ ആ സ്ഥാനത്തുണ്ടായിരുന്ന സ്പിൻ ഓൾ റൗണ്ടർ അക്‌സർ പട്ടേലിറ്റിനെ സ്ഥാനം തെറിച്ചു. ഇപ്പോഴിതാ ഇതിന് പിന്നിലെ കാരണം വിശദീകരിക്കുകയാണ് സൂര്യകുമാർ യാദവ്.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം ശ്രീലങ്കക്കെതിരെ ഇന്ത്യ ടി20 പരമ്പര കളിച്ചപ്പോള്‍ ഗില്ലായിരുന്നു വൈസ് ക്യാപ്റ്റനെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. അടുത്ത ടി20 ലോകകപ്പിലേക്ക് ടീമിനെ ഒരുക്കുന്നതിന്‍റെ തുടക്കം അവിടെയായിരുന്നു തുടങ്ങിയത്. അതിനുശേഷം ഗില്‍ ടെസ്റ്റ് പരമ്പരകളുടെയും ചാമ്പ്യൻസ് ട്രോഫിയുടെയുമെല്ലാം തിരിക്കിലായതിനാല്‍ ഇന്ത്യക്കായി ടി20 മത്സരം കളിക്കാന്‍ അവസരം ലഭിച്ചില്ല. ആ സമയത്താണ് അക്‌സറിനെ പരിഗണിച്ചതെന്നും ഗിൽ തിരിച്ചുവന്നപ്പോൾ സ്ഥാനം തിരികെ നൽകിയെന്നും സൂര്യ പറഞ്ഞു.

Also Read:

അതേ സമയം മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന ബിസിസിഐ നയത്തിന്‍റെ ഭാഗമായാണ് ഗില്ലിനെ ടി20 ടീമിന്‍റെയും വൈസ് ക്യാപ്റ്റനായി ഉയര്‍ത്തിയിരിക്കുന്നത്. നിലിവിൽ ടെസ്റ്റിൽ ഗില്ലും ഏകദിനത്തിൽ രോഹിത് ശര്‍മയും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യൻ നായകൻമാർ. മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത ക്യാപ്റ്റൻമാരെന്നത് ആശയവിനിമയം ബുദ്ധിമുട്ടിലാക്കുമെന്നാണ് കോച്ച് ഗൗതം ഗംഭീറിന്‍റെയും നിലപാട്.

Content Highlights-Why was Gill made vice-captain instead of Axar; Suryakumar Yadav explains

dot image
To advertise here,contact us
dot image