
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയ ജിതേഷ് ശർമയെ പുകഴ്ത്തി മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ രവിചന്ദ്രൻ അശ്വിൻ. റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ജിതേഷ് നടത്തിയതെന്നും അതിനാൽ തന്നെ ഈ സ്ഥാനം അർഹിക്കുന്നുണ്ടെന്നാണ് അശ്വിൻ പറയുന്നത്.
'ജിതേഷ് ശർമ്മയ്ക്ക് ലഭിച്ച മികച്ച അവസരത്തെ ഓർത്ത് ഞാൻ വളരെ സന്തോഷിക്കുന്നു. എൽഎസ്ജിക്കെതിരെ ആർസിബിക്ക് വേണ്ടി ക്ലച്ച് ഇന്നിങ്‌സ് കളിച്ച അദ്ദേഹം അവർക്ക് വേണ്ടി നിർണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷർമാരായി എപ്പോഴും ഓർക്കുക ആരെയൊക്കെയാണ്? എംഎസ് ധോണി, ചിലപ്പോഴൊക്കെ യുവരാജ് സിങ്ങും.
പിന്നെ ഹാർദിക് പാണ്ഡ്യയായിരുന്നു, അതിനാൽ ഫിനിഷിങ് എളുപ്പമുള്ള ജോലിയല്ല. ഫിനിഷ് ചെയ്യാനുള്ള നിങ്ങൾക്ക് കരുത്ത് ആവശ്യമാണ്.
ഫോറും സിക്‌സും ആവശ്യത്തിന് അടിക്കാനുള്ള ശീലമുണ്ടാകണം. നിങ്ങളുടെ ഉള്ളിൽ ഒരു കണക്കുക്കൂട്ടലുകൾ ഉണ്ടാകണം. അക്കാര്യത്തിൽ ജിതേഷ് അദ്ദേഹത്തിന്റെ റോൾ വൃത്തിയായി ചെയ്തിട്ടുണ്ട് അതിനാൽ തന്നെ അവന്റെ കാര്യത്തിൽ ഞാൻ ഒരുപാട് സന്തോഷവാനാണ്,' അശ്വിൻ പറഞ്ഞു.
ആർസിബിക്ക് വേണ്ടി ഈ സീസണിൽ 15 മത്സരത്തിൽ നിന്നും 261 റൺസ് സ്വന്തമാക്കാൻ ജിതേഷിന് സാധിച്ചു. ലീഗിലെ അവസാന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 33 പന്തിൽ 85 റൺസാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം.
Content Highlights- Ashwin Says he is happy For Jitesh Sharma