സ്ഥാനം തെറിപ്പിച്ചതിന് അവൻ ഒരു വിശദീകരണം അർഹിക്കുന്നുണ്ട്; മുൻ ഉപനായകന് പിന്തുണയുമായി കൈഫ്

ഗിൽ എത്തിയതോടെ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഓൾറൗണ്ടർ അക്‌സർ പട്ടേലിന് വിട്ടുനൽകേണ്ടി വന്നു.

dot image

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാച്ചിരുന്നു. ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മാൻ ഗിൽ ടീമിന്റെ ഉപനായകനായി എത്തിയതാണ് പ്രധാന ആകർഷണം. ഗിൽ എത്തിയതോടെ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഓൾറൗണ്ടർ അക്‌സർ പട്ടേലിന് വിട്ടുനൽകേണ്ടി വന്നു.

അക്‌സർ മോശമായൊന്നും ചെയ്തില്ലെന്നും അവനെ ഇത് നേരത്തെ അറിയിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ് പറയുന്നു. 'ഉപനായക സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന കാര്യം അക്‌സറിന് അറിയിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രസ് കോൺഫറൻസിലായിരിക്കരുത് അവൻ ഇത് അറിഞ്ഞത്. അവൻ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ല. അതിനാൽ തന്നെ ഒരു വിശദീകരണം അവൻ അർഹിക്കുന്നുണ്ട്,' കൈഫ് എക്‌സിൽ കുറിച്ചു.

ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (ഇ), ശുഭ്മാൻ ഗിൽ (ഢഇ), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (ണഗ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (ണഗ), ഹർഷിത് റാണ, റിങ്കു സിങ്.

Content Highlights- Kaif Supports Axar Patel

dot image
To advertise here,contact us
dot image