വരവറിയിച്ച് റയൽ; എംബാപ്പെ ഗോളിൽ സീസണിലെ ആദ്യ മത്സരത്തിൽ ജയം

സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം എംബാപ്പെയാണ് റയലിന്റെ വിജയ ഗോൾ നേടിയത്.

dot image

ലാ ലിഗ 2025 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി റയൽ മാഡ്രിഡ് വി. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം എംബാപ്പെയാണ് റയലിന്റെ വിജയ ഗോൾ നേടിയത്.

മത്സരത്തിന്റെ 51-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് എംബാപ്പെ റയലിന് നിർണായകമായ മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തത്.

മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒസാസുന താരം അബെൽ ബ്രെറ്റോൺസിന് ചുവപ്പ് കാർഡ് ലഭിച്ചു. ഒസാസുനയ്ക്ക് ആകെ രണ്ട് ഷോട്ട് ഓൺ ടാർഗെറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ റയൽ 10 ഷോട്ടുകൾ ടാർഗറ്റിലേക്ക് തൊടുത്തു.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് അവരുടെ സീസൺ ഓപ്പണറുകളിലെ ശക്തമായ റെക്കോർഡ് നിലനിർത്തി. കഴിഞ്ഞ 17 ലാ ലിഗ സീസൺ ഓപ്പണിംഗ് മത്സരങ്ങളിലും അവർ തോൽവി അറിഞ്ഞിട്ടില്ല.

Content Highlights-Real Madrid win; Mbappe scores in first match of the season

dot image
To advertise here,contact us
dot image