
ഏഷ്യാ കപ്പിന് മുമ്പ് കളിക്കാരുടെ വാർഷിക കരാർ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുതുക്കിയിരുന്നു. പുതിയ കരാറിൽ ഒരു താരം പോലും എ ഗ്രേഡില്‍ ഇല്ലാത്തത് ശ്രദ്ധേയമാണ്. 30 താരങ്ങൾക്കാണ് പാകിസ്ഥാൻ വാർഷിക കരാർ നൽകിയിരിക്കുന്നത്
. എ ഗ്രേഡിലുണ്ടായിരുന്ന സൂപ്പർതാരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരെ ബി ഗ്രേഡിലേക്ക് തരം താഴ്ത്തി. നേരത്തെ ബാബറിനെയും റിസ്വാനെയും ടി-20 ടീമിൽ നിന്നും പുറത്താക്കിയിരുന്നു.
ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിലും മോശം ഫോമിലുള്ള ബാബറും റിസ്വാനുമില്ല. 12 കളിക്കാർക്ക് ഇത്തവണ പുതിയ കരാർ ലഭിച്ചു. ബി ഗ്രേഡിൽ 12 താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്.
അബ്രാർ അഹമ്മദ്, ബാബർ അസം, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് റിസ്വാൻ, സയിം അയൂബ്, സൽമാൻ അലി ആഘ, ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി. എന്നിവരാണ് ബി ഗ്രേഡ് കരാറിൽ ഇടം നേടിയ 10 താരങ്ങൾ.
അബ്ദുല്ല ഷഫീഖ്, ഫഹീം അഷ്‌റഫ്, ഹസൻ നവാസ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, നസീം ഷാ, നൊമാൻ അലി, സാഹിബ്‌സാദ ഫർഹാൻ, സാജിദ് ഖാൻ, സൗദ് ഷക്കീൽ എന്നിവരാണ് സി ഗ്രേഡിൽ ഇടം ലഭിച്ച താരങ്ങൾ.
അഹമ്മദ് ദാനിയാൽ, ഹുസൈൻ തലത്, ഖുറം ഷഹ്‌സാദ്, ഖുഷ്ദിൽ ഷാ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് വസീം ജൂനിയർ, സൽമാൻ മിർസ, ഷാൻ മസൂദ്, സുഫിയാൻ മൊഖിം എന്നിവരാണ് ഡി ഗ്രേഡിൽ ഇടം നേടിയ താരങ്ങൾ.
Content Highlights- Pakistan Cricket board Downgrade Babar Azam's and Muhammed Rizwan's A Grade Contract