
എല്ലാ ദിവസവും വിവിധയിനം പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നവരാണ് നമ്മളിൽ പലരും. ശരീരത്തിന് പലവിധത്തിലുള്ള ആവശ്യഘടകങ്ങൾ അവ പ്രധാനം ചെയ്യാറുണ്ട്. എന്നാൽ നിങ്ങളിൽ എത്രപേർക്കറിയാം എല്ലാ പഴങ്ങളും പ്രമേഹ രോഗം ഉൾവർക്ക് ചേരുന്നതല്ലായെന്ന്. അതേ ഇൻസുലിൻ അളവിൽ ഏറ്റക്കുറച്ചിലുകൾക്കും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനും ചില പഴങ്ങൾ കാരണമാവും. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
തണ്ണിമത്തൻ
വേനൽക്കാല പഴങ്ങളിൽ പലർക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് തണ്ണിമത്തൻ. എന്നിരുന്നാലും, ഇതിന് 72-80 എന്ന ഉയർന്ന ജി.ഐ ഉണ്ട്. ഇതിലെ ഉയർന്ന പഞ്ചസാരയുടെ അളവ് കാരണം മിതമായി കഴിച്ചില്ലെങ്കിൽ പ്രമേഹത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
വാഴപ്പഴം
ഏഷ്യൻ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് എൻഡോക്രൈനോളജിസ്റ്റ് ഡോ. സന്ദീപ് ഖരബിന്റെ അഭിപ്രായത്തിൽ, "വാഴപ്പഴത്തിന്റെ ജി.ഐ. പച്ചയിലും പഴുത്തതിലും വ്യത്യാസപ്പെടുന്നു, 42 മുതൽ 62 വരെയാണ് ഇതിൻ്റെ ജി.ഐ . പഴുത്ത വാഴപ്പഴത്തിന് ഉയർന്ന ജി.ഐ. ഉണ്ട്. അതിനാൽ പഴുത്ത വാഴപ്പഴം മിതമായി കഴിക്കുക.
പൈനാപ്പിൾ
പൈനാപ്പിളിൽ ഗണ്യമായ അളവിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ അളവ് രക്തത്തിൽ ഉടനടി ഉയർത്തും. അതിനാൽ, മിതമായ അളവിൽ കഴിക്കുന്നതാണ് നല്ലത്.
മാമ്പഴം
ഏറ്റവും പ്രചാരമുള്ള പഴങ്ങളിലൊന്നായ മാമ്പഴത്തിന് 51-60 വരെ മിതമായ ജി.ഐ.യും ഉയർന്ന അളവിൽ സുക്രോസും ഫ്രക്ടോസും ഉണ്ട്. അതിനാൽ പ്രമേഹരോഗികൾ പഞ്ചസാരയുടെ അളവ് കൂടുന്നത് ഒഴിവാക്കാൻ പൈനാപ്പിൾ മിതമായി കഴിക്കാൻ ശ്രമിക്കുക.
മുന്തിരി
പിഎസ്ആർഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ. ഹിമിക ചൗളയുടെ അഭിപ്രായത്തിൽ, "മുന്തിരിക്ക് മിതമായ ജിഐ ഉണ്ട്, അതിനാൽ പ്രമേഹരോഗികൾ ഇവ ഒഴിവാക്കണം. ഉണക്കമുന്തിരിയിലും പഞ്ചസാരയുടെ സാന്ദ്രത കൂടിതലാണ്. അതിനാൽ ഇതും മിതമായി മാത്രം കഴിക്കുക.
ചെറി
ചെറിക്ക് മിതമായതോ ഉയർന്നതോ ആയ ജി. ഐയാണ് ഉണ്ടാവുക. അതിനാൽ ചെറിയും മിതമായോ മൊത്തമായോ ഡയറ്റിൽ നിന്ന് ഒഴിവാക്കുക.
Content Highlights- These are the 6 fruits that diabetics should say 'no' to