
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ നിരയിൽ ശ്രേയ് അയ്യരുടെ പേരില്ലാത്തത് പല ഇന്ത്യൻ ആരാധകരിലും അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. താരം ടീമിലില്ലാല്ലത്തത് ആരാധകരിലും ക്രിക്കറ്റ് ലോകത്തും ചർച്ചകൾക്ക് വഴി ഒരുക്കുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം അയ്യർ ടി-20 ടീമിൽ ഇടം അർഹിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വാദം.
'സത്യം പറഞ്ഞാൽ അയ്യരിനെ വൈസ് ക്യാപ്റ്റനാക്കിയേനെ, അയ്യരായിരിക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല,' ഒരു ആരാധകൻ എക്‌സിൽ കുറിക്കുന്നു. അയ്യരെ കളിപ്പിക്കാത്ത് ഇന്ത്യയുടെ നഷ്്ടമാണ്. തീർച്ചയായും അദ്ദേഹം സ്ഥാനം അർഹിക്കുന്നു എന്നും ആരാധകർ കമന്റ് ചെയ്യുന്നു.
It's India's loss not to play Shreyas Iyer not his. Heartbreak for him again & again 💔
— Zeeshan Ahmed Khan (@known_as_zak) August 19, 2025
2023 ഡിസംബറിൽ ബെംഗളൂരുവിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് അയ്യർ അവസാനമായി ഇന്ത്യക്കായി ടി20 കളിച്ചത്. 51 ടി20 മത്സരങ്ങളിൽ നിന്ന് 30.66 ശരാശരിയിലും 136.12 സ്‌ട്രൈക്ക് റേറ്റിലും എട്ട് അർദ്ധസെഞ്ച്വറികളുൾപ്പെടെ 1104 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.
അതേസമയം അയ്യരിനെ മാറ്റി ആരെ കളിപ്പിക്കുമെന്നാണ് കോച്ച് അജിത് അഗാർക്കർ ചോദിച്ചത്. അയ്യരും ജയ്‌സ്വാളും ടീമിൽ ഇല്ലാത്ത് അവരുടെയോ ടീമിന്റെയോ തെറ്റല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്.
Content Highlights- Fans Reactions on Shreyas Iyer's Exclusion from Asia Cup squad