രാജ്യസഭ എംപിയെ 'സാരിയുടുത്ത ശശി തരൂർ' എന്ന് വിളിച്ച് പോഡ്കാസ്റ്റർ! തരൂരിന്റെ റിപ്ലൈ വൈറൽ

'നിങ്ങള്‍ സാരിയുടുത്ത ശശി തരൂരാണ്, അതാണ് നിങ്ങള്‍' എന്നായിരുന്നു സ്മിത ഇടയില്‍ കയറി പറഞ്ഞത്.

dot image

ഒരു പ്രമുഖയായ പോഡ്കാസ്റ്റര്‍ രാജ്യസഭ എംപിയും ശിവസേന യുബിടി വിഭാഗം നേതാവുമായ പ്രിയങ്ക ചതുര്‍വേദിയെ 'സാരിയുടുത്ത ശശി തരൂര്‍' എന്ന് വിശേഷിപ്പിച്ചതും അതിന് സാക്ഷാല്‍ ശശി തരൂര്‍ എംപി നല്‍കിയ മറുപടിയും എക്‌സില്‍ ഇപ്പോള്‍ ട്രെന്റിങാണ്. പോഡ്കാസ്റ്ററുടെ അഭിപ്രായപ്രകടനം തനിക്കൊരു പ്രശംസയായാണ് തോന്നിയതെന്ന് അതിന്റെ വീഡിയോ സഹിതം എക്‌സില്‍ റീഷെയര്‍ ചെയ്ത് തരൂര്‍ പ്രതികരിച്ചത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശ് എഎന്‍ഐ പോഡ്കാസ്റ്റില്‍, ചതുര്‍വേദിയോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് സംസാരിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചതുര്‍വേദി പാര്‍ട്ടി വിടുമെന്ന തരത്തില്‍ പ്രചരണം ശക്തമായിരുന്നു. ഇതിന് ചതുര്‍വേദി പ്രതികരിച്ചത്,

'എന്റെ കാര്യത്തില്‍ ചിലർ ആനാവശ്യ ഇടപെടല്‍ നടത്തുന്നതിനാല്‍ ചില സമയങ്ങളില്‍ ആളുകളെ കുറച്ച് അസ്വസ്ഥരാക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ ഇനി അടുത്തത് എങ്ങോട്ടേയ്ക്കാണ് പോകുന്നത് എന്ന് അന്വേഷിച്ച് നടക്കുകയാണ് അത്തരക്കാർ' എന്നായിരുന്നു…

ഇതിനിടയില്‍ പെട്ടെന്നാണ് സ്മിതയുടെ ഇടപെടലുണ്ടായത്. 'നിങ്ങള്‍ സാരിയുടുത്ത ശശി തരൂരാണ്, അതാണ് നിങ്ങള്‍' എന്നായിരുന്നു സ്മിത ഇടയില്‍ കയറി പറഞ്ഞത്.

ചിരിച്ചു കൊണ്ട് ഇത് എനിക്കുള്ള പ്രശംസയാണോ അതോ ശശി തരൂരിനുള്ള പ്രശംസയോണോ എന്ന് മനസിലാവുന്നില്ലെന്നാണ് ചതുര്‍വേദി പ്രതികരിച്ചത്. ഒപ്പം ഇത് താന്‍ ശശിയോട് പറയുമെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി വിടുന്നുവെന്ന ചര്‍ച്ചകളാണ് സജീവമായിരിക്കുന്നതെന്നും അത് പ്രചരിപ്പിക്കുന്നവര്‍ അത് ചെയ്ത് ഹാപ്പിയായി ഇരിക്കട്ടെ എന്നും ചതുര്‍വേദി മറുപടിയില്‍ പറഞ്ഞു.

തനിക്കുള്ള പ്രശംസയാണോ അതോ കോണ്‍ഗ്രസ് എംപിക്കുള്ള പ്രശംസയാണോ സ്മിതയുടെ വാക്കുകളെന്ന ചതുര്‍വേദിയുടെ സംശയത്തിന് ശശി തരൂര്‍ നല്‍കിയ മറുപടി, ഏത് തരത്തിലായാലും അത് താന്‍ പ്രശംസയായാണ് കണക്കാക്കുന്നതെന്നാണ്. ഒപ്പം പ്രിയങ്ക ചതുര്‍വേദിക്ക് അദ്ദേഹം നന്ദിയും പറയുന്നുണ്ട്.
Content Highlights: Podcaster calls Rajya Sabha MP Shashi Tharoor in Saree, Tharoor Responds

dot image
To advertise here,contact us
dot image