
100 പന്തുകളുടെ ക്രിക്കറ്റ് മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജോര്‍ദാന്‍ കോക്‌സ്. ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് മത്സരത്തിലാണ് ഓവല്‍ ഇന്‍വിന്‍സിബിൾസിന് വേണ്ടി കോക്സിന്റെ വിസ്ഫോടന ബാറ്റിങ്. വെല്‍ഷ് ഫയറിനെതിരായ പോരാട്ടത്തില്‍ വെറും 29 പന്തില്‍ പുറത്താകാതെ താരം 86 റണ്‍സാണ് അടിച്ചുകൂട്ടിയത്. പറത്തിയത് 10 കൂറ്റന്‍ സിക്‌സറുകളും മൂന്ന് ബൗണ്ടറികളും. ഒറ്റ ഓവറിൽ തുടർച്ചയായ നാല് സിക്സർ പറത്തിയും കോക്സ് ഞെട്ടിച്ചിരിക്കുകയാണ്.
10 സിക്‌സുകള്‍ തൂക്കി ഹണ്ട്രഡ് പോരാട്ടത്തില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പം കോക്‌സ് എത്തി. ലിയാം ലിവിങ്‌സ്റ്റന്റെ റെക്കോര്‍ഡിനൊപ്പമാണ് ജോര്‍ദാന്‍ കോക്‌സും തന്റെ പേരെഴുതി ചേര്‍ത്തത്.
🔥 JORDAN COX GOES BIG! 🔥
— Akaran.A (@Akaran_1) August 17, 2025
- Smashed 4 SIXES in just 5 balls in The Hundred! 🤯💥
Unstoppable hitting on display! 💪#TheHundred #JordanCox #Cricketpic.twitter.com/UuWK3G6uzr
മത്സരത്തിൽ ഓവല്‍ 83 റണ്‍സിന്റെ ത്രില്ലര്‍ വിജയം പിടിച്ചെടുത്തു. കോക്‌സിന്റെ ബാറ്റിങ് മികവില്‍ വെല്‍ഷ് ഫയറിനെതിരെ ഓവല്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് അടിച്ചെടുത്തു. ദി ഹണ്ട്രഡ് പോരാട്ടത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റെക്കോര്‍ഡും ഓവല്‍ ഇന്‍വിന്‍സിബ്ള്‍സ് സ്വന്തമാക്കി. അതേസമയം വെല്‍ഷിന്റെ മറുപടി 93 പന്തില്‍ 143 റണ്‍സില്‍ അവസാനിച്ചു.
Content Highlights: Jordan Cox Hits Four Sixes In An Over, Oval Invincibles Post Highest-Ever Total In The Hundred