BCCI യ്ക്ക് വീണ്ടുമൊരു വലിയ സിഗ്നൽ കൊടുത്ത് സര്‍ഫറാസ്; ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ സെഞ്ച്വറി

സമീപ കാലത്ത് താരം ഇന്ത്യൻ ടീമിൽ നിരന്തരമായി തഴയപ്പെട്ടിരുന്നു

dot image

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തുടര്‍ന്ന് മുംബൈ താരം സര്‍ഫറാസ് ഖാന്‍. ബുച്ചി ബാബു ഇന്‍വിറ്റേഷനല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ തമിഴ്നാടിനെതിരെ മുംബൈക്കായി താരം സെഞ്ച്വറി നേടി. 92 പന്തിലായിരുന്നു സെഞ്ച്വറി. താരം ആകെ 114 പന്തിൽ 138 റൺസ് നേടി

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ താരം സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. എന്നാൽ പിന്നാലെ നടന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഗൗതം ഗംഭീറുമായുള്ള ഡ്രസ്സിങ് റൂം വിവാദവും താരത്തിന് തിരിച്ചടിയായി.

അതിനുശേഷം ഐപിഎല്ലിലും ഇടം ലഭിക്കാതിരുന്ന സര്‍ഫറാസ് പക്ഷെ ഇംഗ്ലണ്ട് എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ തിളങ്ങിയെങ്കിലും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലിടം കിട്ടിയില്ല.ഇതിന് പിന്നാലെ ശരീര ഭാരം കുറിച്ചുള്ള താരത്തിന്റെ കഠിനാധ്വാനവും ശ്രദ്ധിക്കപെട്ടു.

ഇന്ത്യക്കായി ഇതുവരെ ആറ് ടെസ്റ്റുകളില്‍ കളിച്ച സര്‍ഫറാസ് ഒരു സെഞ്ചുറി ഉള്‍പ്പെടെ 37.10 ശരാശരിയില് 371 റണ്‍സ് നേടിയിട്ടുണ്ട്. 55 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 16 സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയും അടക്കം 66 റണ്‍സ് ശരാശരിയില്‍ 4685 റണ്‍സും സര്‍ഫറാസിന്‍റെ പേരിലുണ്ട്. ഇനി വരുന്ന ദുലീപ് ട്രോഫിയിൽ തിളങ്ങി വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് സർഫറാസ്.

Content Highlights: Sarfaraz Khan slams again a century in domestic cricket

dot image
To advertise here,contact us
dot image