തിരുവനന്തപുരത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

ഡ്രൈവറിന് രക്തസമ്മർദ്ദം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ബസിലെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള സ്പെൻസർ ജംഗ്ഷനിൽ വെച്ചാണ് അപകടം സംഭവിച്ചത്. സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറിന് രക്തസമ്മർദ്ദം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Content Highlight : Three injured after bus hits divider in Thiruvananthapuram

dot image
To advertise here,contact us
dot image