
ഇന്ത്യയിലെങ്ങും പുറത്തിറങ്ങാൻ പോലും പറ്റാത്ത രീതിയിൽ ആരാധകരുള്ള താര ജോഡികളാണ് വിരാട് കോഹ്‌ലിയും അനുഷ്‍ക ശർമയും.
സ്വകാര്യതയെ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഇരുവരും ബഹളങ്ങളൊന്നുമില്ലാതെ, വഴിപോക്കരുമായി മിണ്ടിയും, നിരത്തിലെ കാഴ്ചകൾ കണ്ടും ലണ്ടൻ തെരുവിലൂടെ നടന്നു നീങ്ങുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
Virat, Anushka’s London outing caught on camera #ViratKohli #AnushkaSharma #Virushka #London #ViralVideo #sports #cricket #bcci #SportsToday pic.twitter.com/dET9tYTzju
— Sports Today (@SportsTodayofc) August 18, 2025
ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞ് ലണ്ടനിലാണ് ഇപ്പോൾ ഇരുവരുമുള്ളത്. ഷോർട്ട്സും ഷർട്ടും കൈയിൽ ഒരു നീളൻ കുടയുമായി കോഹ്‍ലി നടന്നു നീങ്ങുന്നത്. സെൽഫിയെടുക്കാനോ ഓട്ടോഗ്രാഫിനോ ബഹളമില്ല, ആരാധകരുടെ തിക്കും തിരക്കുമില്ല. ഇന്ത്യയിൽ ആരാധക ശല്യം കാരണം സ്വസ്ഥമായി പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇരുവർക്കുമുള്ളത്.
ടെസ്റ്റ്, ട്വന്റി20 ക്രിക്കറ്റിൽ നിന്നും വിരമിച്ച കോഹ്‍ലി കഴിഞ്ഞ വർഷം തന്നെ ഭാര്യ അനുഷ്‍ക, രണ്ട് മക്കൾ എന്നിവർക്കൊപ്പം കുടുംബ സമേതം ലണ്ടനിലേക്ക് താമസം മാറിയതായി വാർത്തയുണ്ടായിരുന്നു. എന്നാൽ, ലണ്ടനിൽ എവിടെയാണ് താമസമെന്നത് പരസ്യപ്പെടുത്തിയിട്ടില്ല. ഏകദിനത്തിൽ കൂടി വിരമിച്ചാൽ ഇരുവരും ലണ്ടനിൽ സ്ഥിരതാമസമാക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഏകദിനത്തിൽ നിന്നും കോഹ്‍ലിയുടെയും രോഹിതിന്റെയും വിരമിക്കൽ സംബന്ധിച്ചും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഒക്ടോബറിൽ ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇരുവരും കളിക്കുമെന്നാണ് സൂചന. അതിന് ശേഷം വിരമിക്കാനും സാധ്യതയുണ്ട്.
Content Highlights:; Viral video: Virat Kohli, wife Anushka Sharma enjoy London stroll