
ഒമാനിലെ സലാലയില്‍ പുതിയ തീരദേശ പാത വരുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ റഖ്യൂത്തില്‍ നിന്ന് ദല്‍ഖൂത്തിലേക്കുളള ദൂരം 60ല്‍ നിന്ന് 20 കിലോമീറ്ററായി കുറയും. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.
സലാലയിലെ റഖ്യൂത്ത്-ദല്‍ഖൂത്ത് വിലായത്തുകളെ ബന്ധിപ്പിക്കുന്ന പുതിയ തീരദേശ പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. 20 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത നിര്‍മിക്കുന്നത്. ഗവര്‍ണറേറ്റിലെ വിലായത്തുകള്‍ തമ്മിലുള്ള റോഡ് ശൃംഖല വികസിപ്പിക്കുന്നതിനും ലോജിസ്റ്റിക്കല്‍, ടൂറിസം ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി. പ്രാദേശിക കമ്പനിയുമായി സഹകരിച്ച് നിര്‍മിക്കുന്ന പാതയുടെ വീതി 12 മീറ്ററായിരിക്കും. ദുര്‍ഘടമായ പര്‍വത പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്.
പുതിയ പാത വരുന്നതോടെ രണ്ട് വിലായത്തുകള്‍ക്കിടയിലെ യാത്രാ ദൂരം 60 കിലോമീറ്ററില്‍ നിന്ന് 20 കിലോമീറ്ററായി കുറയും. ഏകദേശം 40 കിലോമീറ്റര്‍ യാത്ര ഇതിലൂടെ കുറക്കാനാകുമെന്നും ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. ജലസ്രോതസ്സുകള്‍, വാദികള്‍, പുരാവസ്തു സ്ഥലങ്ങള്‍, ബീച്ചുകള്‍ എന്നിവയുള്‍പ്പെടെയുളള പ്രകൃതിദത്ത, വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇത് ഈ മേഖലയിലെ വിനോദ സഞ്ചാരത്തെിന്റെ വളര്‍ച്ചക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. സലാല ഖരീഫ് കാലത്ത് റഖ്യൂത്ത്-ദല്‍ഖൂത്ത് പാത ഏറെ ഗുണം ചെയ്യുമെന്നും ഗതാഗത, ആശയവിനിമയ, വിവ രസാങ്കേതിക മന്ത്രാലയം വ്യക്തമാക്കി.
Content Highlights: A new coastal road in Salalah, Oman