'നസ്രിയ ആയിട്ട് എനിക്ക് കോംപറ്റീഷൻ ഇല്ല…'; വേദിയിൽ ചിരിപടർത്തി ഫഹദ് ഫാസിൽ

ഓടും കുതിര ചാടും കുതിര എന്ന പുതിയ സിനിമയുടെ പ്രൊമോഷനിടയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

dot image

താനും നസ്രിയയും തമ്മിൽ കോംപറ്റീഷൻ ഉണ്ടോയെന്നു ചോദ്യത്തിന് മറുപടി നൽകി ഫഹദ് ഫാസിൽ. നസ്രിയ അടുത്ത പടത്തിന് വേണ്ടി ഒരുങ്ങുകയാണെന്നും രണ്ട് പേരും തമ്മിൽ കോംപറ്റീഷൻ ഉണ്ടോയെന്ന് ചോദ്യത്തിന് നസ്രിയ ആയിട്ട് തനിക്ക് കോംപറ്റീഷൻ ഇല്ലെന്നും നടൻ പറഞ്ഞു. ഓടും കുതിര ചാടും കുതിര എന്ന പുതിയ സിനിമയുടെ പ്രൊമോഷനിടയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'നസ്രിയ അടുത്ത പടത്തിന് ഒരുങ്ങുകയാണ്', രണ്ട് പേരും തമ്മിൽ കോംപറ്റീഷൻ ഉണ്ടോയെന്ന് ചോദ്യത്തിന് നസ്രിയ ആയിട്ട് എനിക്ക് കോംപറ്റീഷൻ ഇല്ല എന്നാണ് നടൻ മറുപടി പറഞ്ഞത്.

അതേസമയം, അൽത്താഫ് സലിം ഒരുക്കുന്ന ഓടും കുതിര ചാടും കുതിരയാണ് ഇനി പുറത്തുവരാനുള്ള ഫഹദ് ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. റൊമാൻസും കോമഡിയും കൂടിക്കലർന്ന് ഈ വർഷത്തെ ഓണം ഫഫ തൂക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ. ഫഹദ് ഫാസിലിനൊപ്പം കല്യാണി പ്രിയദർശനും രേവതി പിള്ളയുമാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ആഗസ്റ്റ് 29 ന് ഓണം റിലീസായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്.

Content Highlights: Fahadh Faasil Says Nazriya is setting up to do a new movie and she is not a competition for him

dot image
To advertise here,contact us
dot image